അപ്രതീക്ഷിതം, കോട്ടയത്ത് യാത്രക്കിടെ റോഡിലെ ഓടയിൽ സ്കൂട്ടർ വീണു; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Published : Feb 02, 2024, 11:20 PM ISTUpdated : Mar 08, 2024, 09:38 PM IST
അപ്രതീക്ഷിതം, കോട്ടയത്ത് യാത്രക്കിടെ റോഡിലെ ഓടയിൽ സ്കൂട്ടർ വീണു; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Synopsis

സ്കൂട്ടറിന്റെ ടയർ മാത്രം ഓടക്കു മുകളിൽ ഉയർന്നുനിൽക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് അപകടം ആളുകൾ അറിഞ്ഞത്

കോട്ടയം: കോട്ടയത്ത് മണർകാട് ഓടയ്ക്കുള്ളിലേക്ക് വീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മണർകാട് സ്വദേശി പുതുപ്പറമ്പിൽ  അനി (ബിനു -55) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 7.30 ഓടെയായിരുന്നു അപകടം. സ്കൂട്ടറിന്റെ ടയർ മാത്രം ഓടക്കു മുകളിൽ ഉയർന്നുനിൽക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് അപകടം ആളുകൾ അറിഞ്ഞത്. ഉടൻതന്നെ വാഹനമുയർത്തി അനിയെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ദേശീയപാത 183 ൽ മണർകാട് ഐരാറ്റുനട തലപ്പാടി റോഡ് ആരംഭിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. വിദേശത്തായിരുന്ന അനി, മടങ്ങിയെത്തി പ്ലംബിംഗ് കോൺട്രാക്ടറായി ജോലി ചെയ്യുകയായിരുന്നു. തലപ്പാടി എൽ പി സ്കൂളിലെ അധ്യാപിക ആൻസിയാണ് ഭാര്യ.

പത്തനംതിട്ടയിൽ കിണർ വെള്ളം കുടിച്ച പെൺകുട്ടിക്ക് ദേഹാസ്വാസ്ഥ്യം, യുവാവിനെ പിടികൂടി; 15 കിണറിൽ ആസിഡും ഓയിലും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പഴഞ്ഞി അയിനൂര്‍ ചീനിക്കല്‍ അമ്പലത്തിനു മുന്‍പില്‍ അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു എന്നതാണ്. പഴഞ്ഞി സ്വദേശിനി ആശാരി വീട്ടില്‍ രാജേന്ദ്രന്റെ ഭാര്യ ജയശ്രീ (50) യാണ് മരിച്ചത്. നീതു, നിഖില എന്നിവരാണ് ജയശ്രീയുടെ മക്കള്‍. കഴിഞ്ഞ ദിവസം രാവിലെ 9.30 നാണ് അപകടമുണ്ടായത്. പഴഞ്ഞി ഭാഗത്ത് നിന്ന് കല്ലുംപുറം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക്, റോഡ് മുറിച്ചു കടക്കുകയായിരുന്ന ജയശ്രീയെ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ വീട്ടമ്മയുടെ തല സമീപത്തെ ഇലക്ട്രിക്  പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരുക്കേറ്റത്തിനെ തുടര്‍ന്ന് സംഭവ സ്ഥലത്ത് തന്നെ ജയശ്രീ മരിച്ചെന്ന് പൊലീസ് പറഞ്ഞു. കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ രാജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്കും പരുക്കേറ്റിട്ടുണ്ട്. വടക്കേക്കാട് സ്വദേശികളായ വെട്ടിശ്ശേരി വീട്ടില്‍ ഹരി (20), സുഹൃത്ത് അമല്‍ (21) എന്നിവര്‍ക്കാണ് പരുക്കേറ്റത്. വീട്ടമ്മയെ ഇടിച്ച ബൈക്ക് കുറച്ചു ദൂരം നിരങ്ങി നീങ്ങിയതിനെ തുടര്‍ന്നാണ് ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് പരുക്കേറ്റത്. അപകടത്തില്‍ ബൈക്കിന്റെ മുന്‍വശം തകര്‍ന്നു. 

അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റമദാന്‍ കാലത്ത് തിരക്കുള്ള പള്ളികള്‍ കേന്ദ്രീകരിച്ച് മോഷണം; 90,000 രൂപയോളം നഷ്ടപ്പെട്ടെന്ന് പരാതി, പ്രതി പിടിയില്‍
ദേശീയപാതാ ഉദ്യോഗസ്ഥരെയും പൊലീസിനെയും ആക്രമിച്ചു; കഞ്ഞിക്കുഴി സ്വദേശി അറസ്റ്റിൽ