സ്കൂട്ടർ മോഷ്ടിച്ച് ചീറിപ്പാഞ്ഞു, പോസ്റ്റിലിടിച്ച് ​ഗുരുതര പരിക്ക്, എന്നിട്ടും പൊലീസിന് പിടികൊടുക്കാതെ മുങ്ങി

Published : Aug 07, 2024, 12:54 PM IST
സ്കൂട്ടർ മോഷ്ടിച്ച് ചീറിപ്പാഞ്ഞു, പോസ്റ്റിലിടിച്ച് ​ഗുരുതര പരിക്ക്, എന്നിട്ടും പൊലീസിന് പിടികൊടുക്കാതെ മുങ്ങി

Synopsis

അപകടശബ്ദം കേട്ട പരിസരവാസികൾ ഓടിയെത്തിയങ്കിലും ജീപ്പിൽ കയറി ഇയാൾ രക്ഷപ്പെടുകയായിരുന്നു. പാണ്ടിക്കാട് പൊലീസ് സ്ഥലത്തെത്തി.

മലപ്പുറം: പാണ്ടിക്കാട് മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ സ്‌കൂട്ടർ വൈദ്യുതി തൂണിലിടിച്ച് അപകടത്തിൽപ്പെട്ടു. ഗുരുതര പരിക്കേറ്റ മോഷ്ടാവ് മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെട്ടു. പാണ്ടിക്കാട്- മേലാറ്റൂർ റോഡിൽ പെരുവക്കാട് ക്ഷേത്രത്തിന് സമീപം ചൊവ്വാഴ്ച പുലർച്ചെ ഒന്നിനാണ് സംഭവം. അപകടശബ്ദം കേട്ട പരിസരവാസികൾ ഓടിയെത്തിയങ്കിലും ജീപ്പിൽ കയറി ഇയാൾ രക്ഷപ്പെടുകയായിരുന്നു. പാണ്ടിക്കാട് പൊലീസ് സ്ഥലത്തെത്തി. സ്‌കൂട്ടർ നമ്പർ പരിശോധിച്ച് ഫോണിൽ വിളിച്ചപ്പോഴാണ് വണ്ടി മോഷണം പോയത് ഉടമ അറിയുന്നത്.

മേലാറ്റൂർ ചോലക്കുളം മേലേടത്ത് ഹമീദ് ഹാജിയുടേതാണ് സ്‌കൂട്ടർ. വീടിന്റെ ഗേറ്റ് പൂട്ടിയതിനാൽ സ്‌കൂട്ടർ ഉരുട്ടി അയൽവാസിയുടെ ഗേറ്റു വഴിയാണ് മോഷ്ടാവ് റോഡിലേക്കിറക്കിയാണ് ഓടിച്ചുപോയത്. ഇതേ സ്‌കൂട്ടർ നാല് വർഷം മുമ്പും മോഷണം പോയിരുന്നു. ഇതുപിന്നീട് ആറു മാസത്തിനുശേഷം കോഴിക്കോട് സിറ്റിയിൽ ട്രാഫിക്കിൽ കുടുങ്ങി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അപകടത്തിൽപ്പെട്ടയാളെ തിരക്കി പൊലീസ് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രികളിൽ അന്വേഷണം നടത്തിയെങ്കിലും ചികിത്സ തേടിയെത്തിയിട്ടില്ല. 

PREV
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ