10 മീറ്ററോളം കടൽ ഇരച്ചു കയറി, പുന്നപ്രയിൽ കടലാക്രമണം ശക്തം; ഫിഷ് ലാന്‍ഡിംഗ് സെന്‍ററടക്കം അപകടാവസ്ഥയില്‍

Published : Jun 08, 2024, 09:22 PM IST
10 മീറ്ററോളം കടൽ ഇരച്ചു കയറി, പുന്നപ്രയിൽ കടലാക്രമണം ശക്തം; ഫിഷ് ലാന്‍ഡിംഗ് സെന്‍ററടക്കം അപകടാവസ്ഥയില്‍

Synopsis

നാല് മീറ്ററോളം കിഴക്കോട്ട് തിരമാല ആഞ്ഞടിച്ചാൽ ഹൈമാസ്റ്റ് വിളക്ക് നിലം പൊത്തുന്ന സ്ഥിതിയാണ്

അമ്പലപ്പുഴ: പുന്നപ്രയിൽ കടലാക്രമണം ശക്തമായതോടെ ഫിഷ് ലാന്‍ഡിംഗ് സെന്‍റർ അപകടാവസ്ഥയില്‍. ഇന്ന് രാവിലെ 11 ഓടെയാണ് കടലാക്രമണം ശക്തമായത്. 10 മീറ്ററോളം കിഴക്കോട്ട് കടൽ ഇരച്ചു കയറിയതോടെ ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് വിളക്കും തകർച്ചാ ഭീഷണിയിലായി. നാല് മീറ്ററോളം കിഴക്കോട്ട് തിരമാല ആഞ്ഞടിച്ചാൽ ഹൈമാസ്റ്റ് വിളക്ക് നിലം പൊത്തുന്ന സ്ഥിതിയാണ്.

ഇനിയും കടലാക്രമണം ശക്തമായാൽ ഒന്നാമത്തെ പ്ളാറ്റ് ഫോമും തകരും. 1986 ൽ നിർമിച്ച ഫിഷ് 10 മീറ്ററോളം കിഴക്കോട്ട് കടൽ ഇരച്ചു കയറിയ ഹാർബറായി ഉയർത്തണമെന്ന് മത്സ്യത്തൊഴിലാളികൾ വർഷങ്ങളായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികൃതർ ഇതിന് നേരെ കണ്ണടച്ചതോടെ ഫിഷ് ലാന്റിംഗ് സെന്റർ മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനപ്പെടാത്ത സ്ഥിതിയായി.

സേലത്ത് പഠിക്കുന്ന ആലപ്പുഴയിലെ നഴ്സിംഗ് വിദ്യാ‍ർഥി, നാട്ടിലെത്തുക ബംഗളുരു വഴി; കച്ചവടം പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം