തിരുവനന്തപുരത്ത് ആനയുടെ ആക്രമണത്തിൽ രണ്ടാം പാപ്പാന് ​ഗുരുതര പരിക്ക്; ആക്രമിച്ചത് ഭക്ഷണം കൊടുക്കുന്നതിനിടെ

Published : Apr 10, 2026, 11:42 PM IST
elephant attack

Synopsis

തടിമില്ലിൽ തടി പിടിപ്പിക്കാനായാണ് ആനയെ കൊണ്ടുവന്നത്. രാത്രി പാപ്പാന്മാർ ചേർന്ന് ഭക്ഷണം നൽകുന്നതിനിടെ ആന ആക്രമാസക്തനാവുകയിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം നരുവാമൂടിൽ ആനയുടെ ആക്രമണത്തിൽ രണ്ടാം പാപ്പാന് പരിക്ക്. നരുവാമൂട് ചുറ്റിക്കാട് എന്ന സ്ഥലത്ത് കെട്ടിയിട്ടിരുന്ന ഉണ്ണിക്കുട്ടൻ എന്ന മോഴയാന ആണ് രണ്ടാം പാപ്പാനെ തേറ്റ കൊണ്ട് ഇടിച്ച് തെറിപ്പിച്ചത്. രണ്ടാം പാപ്പാനായ തമിഴ്നാട് സ്വദേശി മൊയ്തീനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തടിമില്ലിൽ തടി പിടിപ്പിക്കാനായാണ് ആനയെ കൊണ്ടുവന്നത്. രാത്രി പാപ്പാന്മാർ ചേർന്ന് ഭക്ഷണം നൽകുന്നതിനിടെ ആന ആക്രമാസക്തനാവുകയിരുന്നു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മോനുള്ള ഗിഫ്റ്റാ സാറേ', ബേബി സൈക്കിളിൽ ഒളിപ്പിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കടത്താൻ ശ്രമിച്ചത് 117 ഗ്രാം സ്വർണം, അറസ്റ്റ്
ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നിവീണു; കായംകുളം സ്വദേശിക്ക് ദാരുണാന്ത്യം, സംഭവം കോഴിക്കോട്