ചെല്ലാനം തീരസംരക്ഷണത്തിന് രണ്ടാംഘട്ട പദ്ധതി: മന്ത്രിതല യോഗം ജൂലൈ 2ന്

Published : Jun 29, 2025, 01:25 PM IST
chellanam

Synopsis

ചെല്ലാനം തീരത്ത് ടെട്രാപോഡ് കടൽഭിത്തിയുടെ രണ്ടാം ഘട്ട പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നതിനായി ജൂലൈ രണ്ടിന് മന്ത്രിതല യോഗം ചേരും. ടെ

കൊച്ചി: ചെല്ലാനം തീരത്ത് ടെട്രാപോഡ് കടൽഭിത്തിയുടെ രണ്ടാം ഘട്ട പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നതിനായി ജൂലൈ രണ്ടിന് മന്ത്രിതല യോഗം ചേരുമെന്ന് മന്ത്രി പി രാജീവ്. ടെട്രാപോഡ് കടൽഭിത്തി നിർമ്മിക്കാത്ത ഭാഗത്തെ തീരസംരക്ഷണ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാനും ചെല്ലാനം തീരം പൂർണ്ണമായും സുരക്ഷിതമാക്കുന്നതിനുള്ള രണ്ടാം ഘട്ട പദ്ധതിക്ക് രൂപം നൽകാനാണ് യോഗം.

ചെല്ലാനം തീരത്ത് 7.3 കി.മീറ്റർ ദൈർഘ്യത്തിൽ ടെട്രാപോഡ് കടൽ ഭിത്തിയുടെ ആദ്യഘട്ട നിർമ്മാണം 2023 ൽ പൂർത്തിയാക്കിയിരുന്നു. രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞക്ക് ശേഷം ചേർന്ന ആദ്യമന്ത്രിസഭാ യോഗത്തിലാണ് ചെല്ലാനത്ത് ശാശ്വതമായ പരിഹാര പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. ജലസേചന വകുപ്പ് സംസ്ഥാനത്ത് കണ്ടെത്തിയ പത്ത് ഹോട്ട്സ്പോട്ടുകളിൽ ഏറ്റവും രൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശമാണ് ചെല്ലാനം.

347 കോടി രൂപ ചിലവിലാണ് കിഫ്ബി വഴി ആദ്യ ഘട്ടം പൂർത്തിയാക്കിയത്. കടലിന് അഭിമുഖമായി മെഗാ വാക്ക് വേയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നതായി നിർമ്മിച്ചു. സംസ്ഥാനത്തെ തീരസംരക്ഷണത്തിനായി പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി ടെട്രാപോഡ് കടൽ ഭിത്തിക്ക് പുറമേ ബസാർ, കണ്ണമ്മാലി ഭാഗങ്ങളിൽ പുലിമുട്ടുകളുടെ നിർമ്മാണത്തിനായി 90 കോടി രൂപയുടേയും പ്രവൃത്തി പൂർക്കിയാക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു