
തിരുവനന്തപുരം: യൂണിവേഴ്‌സ്റ്റി കോളെജിലെ എസ്എഫ്ഐ പ്രവർത്തകരെ മർദിച്ച സീനിയർ വിദ്യാർഥികൾക്കെതിരെ പരിശോധിച്ച് നടപടിയെടുക്കുമെന്ന് പൊലീസ്. വെള്ളിയാഴ് രാവിലെ ശംഖുംമുഖം കടപ്പുറത്തുവെച്ചായിരുന്നു ഇതേ കോളെജിലെ സീനിയർ വിദ്യാർഥികളടങ്ങിയ സംഘം ആക്രമിച്ചത്. ആക്രമണത്തിൽ ഒന്നാം വർഷ വിദ്യാർഥികളായ അഭിമന്യു, ഹരിശങ്കർ, ഇന്ത്യൻ, ആർഷ എന്നിവർക്കു പരിക്കേറ്റു. കമ്പികൊണ്ടുള്ള ആക്രമണത്തിൽ അഭിമന്യുവിന്‍റെ ചെവിക്കാണ് പരിക്ക്.
മർദിച്ച യൂണിവേഴ്‌സിറ്റി കോളെജിലെ രണ്ടാംവർഷ വിദ്യാർഥികളായ അനസ്, അബ്ദുള്ള എന്നിവർക്കെതിരേ വലിയതുറ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച പുലർച്ചെ ഇവർ ബീച്ചിൽ ഇരിക്കുമ്പോൾ 11 പേരടക്കമുള്ള സംഘമായെത്തിയ സീനിയർ വിദ്യാർഥികൾ ഇവരുമായി വാക്ക് തർക്കമുണ്ടാകുകയും മർദിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. പരാതി പ്രകാരം രണ്ട് പേർക്കെതിരായാണ് കേസെടുത്തതെങ്കിലും കൂടുതൽ പേരുള്ളതിനാൽ വിശദമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam