കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറിയെ പിന്തുടര്‍ന്ന് ആംബുലന്‍സ്, നിര്‍ണായകമായി ദൃശ്യങ്ങൾ, ഒടുവിൽ ലോറികള്‍ പിടിച്ചെടുത്തു

Published : Jul 03, 2025, 06:04 PM IST
septic tank waste

Synopsis

ആംബുലൻസ് ഡ്രൈവർ രോഗിയെ തൃശൂരിലെ ആശുപത്രിയിലാക്കി തിരിച്ച് വരുന്നതിനിടെ പിന്തുടർന്ന് പകർത്തിയ ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടുന്നതിന് സഹായകമായത്

തൃശൂർ: തൃശൂര്‍ കാഞ്ഞാണി പെരുമ്പുഴ പാതയോരത്ത് സെപ്റ്റിക് മാലിന്യം തള്ളിയ രണ്ടു ലോറികൾ അന്തിക്കാട് പൊലീസ് പിടിച്ചെടുത്തു. ആംബുലൻസ് ഡ്രൈവർ രോഗിയെ തൃശൂരിലെ ആശുപത്രിയിലാക്കി തിരിച്ച് വരുന്നതിനിടെ പിന്തുടർന്ന് പകർത്തിയ ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടുന്നതിന് സഹായകമായത്. അരിമ്പൂർ പഞ്ചായത്തിന്‍റെ പരാതിയിലാണ് പ്രതികളെ പിടികൂടിയത്. എന്നാൽ, പ്രതികളുടെ സ്വാധീനം ഉപയോഗിച്ച് ലോറികൾ വിട്ട് കിട്ടാൻ ശ്രമങ്ങൾ നടക്കുന്നതായും ആരോപണമുണ്ട്.

പെരുമ്പുഴ പാടത്ത് ടാങ്കർ ലോറിയിൽ സെപ്റ്റിക് മാലിന്യം ഒഴുക്കുന്നത് കണ്ട് ആംബുലൻസ് ഡ്രൈവർ വാഹനം തിരിച്ച് ലോറിയുടെ അടുത്തേക്ക് എത്തുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ സ്ഥലത്തെത്തിയതോടെ ടാങ്കര്‍ ലോറി ഡ്രൈവര്‍ വാഹനം അവിടെനിന്നുമെടുത്ത് അമിതവേഗത്തിൽ പോവുകയായിരുന്നു.

 മൂന്ന് കിലോമീറ്റർ ദൂരം ലോറിയെ പിന്തുടർന്ന് എറവ് കപ്പൽ പള്ളിക്കും അരിമ്പൂരിനും ഇടയിൽ വെച്ച് ലോറിയുടെ നമ്പർ ആംബു ലൻസിലെ ഗാർഡ് വീഡിയോയിൽ പകർത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ മാധ്യമപ്രവർത്തകർക്ക് നൽകിയതിനെ തുടർന്ന് സംഭവം വാർത്തയായി. തുടര്‍ന്ന് പഞ്ചായത്ത് വിഷയത്തിൽ ഇടപെടുകയും പരാതി നൽകുകയായിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം മനക്കൊടി പ്രദേശത്ത് മാലിന്യം തട്ടാൻ എത്തിയ രണ്ടു ലോറികള്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിളിച്ചുവരുത്തി. രണ്ട് ലോറികളും പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആംബുലന്‍സിൽ നിന്ന് പകര്‍ത്തിയ മാലിന്യം തള്ളിയ ലോറിയും പിടികൂടിയവയിൽ ഉണ്ടെന്ന് വ്യക്തമായത്. അന്നത്തെ സംഭവത്തിനുശേഷം അതേ ലോറി വീണ്ടും മാലിന്യം തള്ളൽ തുടരുകയായിരുന്നു. കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കിൽ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നാണ് നാട്ടുകാരുടെ പരാതി.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു