അരപ്പവനിൽ രഞ്ജിതയുടെ മംഗല്യസ്വപ്നം, പൊന്നായി കണ്ട് കൈപിടിച്ച് വരൻ; അപ്രതീക്ഷിത സമ്മാനവുമായി സെറാഫ്‌സ്

Published : May 22, 2023, 10:53 PM IST
അരപ്പവനിൽ രഞ്ജിതയുടെ മംഗല്യസ്വപ്നം, പൊന്നായി കണ്ട് കൈപിടിച്ച് വരൻ; അപ്രതീക്ഷിത സമ്മാനവുമായി സെറാഫ്‌സ്

Synopsis

ഭാരിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ വന്നെത്തിയ വിവാഹത്തിന് അരപ്പവന്‍ സ്വര്‍ണവുമായി ആഗ്രഹങ്ങളും മോഹങ്ങളും മനസില്‍ ഒതുക്കിപ്പിടിച്ചു ആരോടും പരിഭവമില്ലാതെ കതിര്‍മണ്ഡപത്തിലേക്ക് പോകുവാന്‍ ഒരുങ്ങിനിന്ന രഞ്ജിതയ്ക്ക് ഒന്നരലക്ഷം രൂപയുടെ സമ്മാനമാണ് എത്തിയത്

തൃശൂര്‍: അരപ്പവന്‍ സ്വര്‍ണം ഉണ്ടാക്കാനേ അവളുടെ വീട്ടുകാര്‍ക്കായുള്ളൂ. എന്നാല്‍ അവള്‍ അതില്‍ പരിഭവിച്ചില്ല. വീട്ടുകാരുടെ അവസ്ഥ അവര്‍ക്കറിയാമായിരുന്നു. കല്യാണം കഴിക്കാനിരിക്കുന്ന ചെറുപ്പക്കാരനും പൊന്നിനേക്കാളും വില അവള്‍ക്ക് നല്‍കിയപ്പോള്‍ അരപ്പവന്‍ പൊന്നുകൊണ്ട് അവള്‍ക്ക് ഒരു ജീവിതമൊരുങ്ങി. എന്നാല്‍ കാരുണ്യം വറ്റിയിട്ടില്ല എന്ന ഓര്‍മ്മപ്പെടുത്തലുമായി ഒന്നരലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളുമായി കരുണയുടെ ദൂതന്മാരായ സെറാഫ്‌സ് പ്രവര്‍ത്തകര്‍ എത്തി. ഭാരിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ വന്നെത്തിയ വിവാഹത്തിന് അരപ്പവന്‍ സ്വര്‍ണവുമായി ആഗ്രഹങ്ങളും മോഹങ്ങളും മനസില്‍ ഒതുക്കിപ്പിടിച്ചു ആരോടും പരിഭവമില്ലാതെ കതിര്‍മണ്ഡപത്തിലേക്ക് പോകുവാന്‍ ഒരുങ്ങിനിന്ന രഞ്ജിതയ്ക്ക് ഒന്നരലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളുമായാണ് കരുണയുടെ ദൂതന്മാരായ സെറാഫ്‌സ് പ്രവര്‍ത്തകര്‍ എത്തിയത്.

ലാൽസലാം... ലാൽസലാം... ഹൃദയ വേദനയിലും ഉച്ചത്തിൽ നന്ദുവിന് യാത്രാമൊഴിയേകി അമ്മ; കടലിരമ്പമായി ഒപ്പം വിളിച്ച് നാട്

പുത്തൂര്‍ പഞ്ചായത്തിലെ മരോട്ടിച്ചാല്‍ പ്രദേശത്ത് കുന്നത്ത് രാജന്‍ - ശോഭന ദമ്പതികളുടെ മൂത്തമകളാണ് രഞ്ജിത. ശോഭന കാലങ്ങളായി കിഡ്‌നി രോഗം ബാധിച്ചു ചികിത്സയിൽ ഇരിക്കെ കഴിഞ്ഞവര്‍ഷം മരണപ്പെടുകയായിരുന്നു. ബ്ലോക്കില്‍നിന്നും കിട്ടിയ വീടിന്റെ നിര്‍മാണ പ്രവര്‍ത്തനവും പാതിവഴിയിലായി. രഞ്ജിതയുടെ പഠനം പകുതിക്ക് വച്ച് നിര്‍ത്തേണ്ടിവന്നു. അധികം വൈകാതെ തന്നെ രഞ്ജിതയ്ക്ക് വിവാഹം ആവുകയും ചെയ്തു. എന്നാല്‍ ശോഭനയുടെ ചികിത്സാചെലവുമൂലം ഭാരിച്ച സാമ്പത്തിക പ്രതിസന്ധിയിലായ രാജന് മകള്‍ക്കായി അരപ്പവന്‍ സ്വര്‍ണം മാത്രമാണ് സ്വരൂപിക്കാന്‍ സാധിച്ചത്. ഇത്തരത്തിലുള്ള രഞ്ജിതയുടെ വിവാഹ വിവരം അറിഞ്ഞ സെറാഫ്‌സ് പ്രവര്‍ത്തകര്‍ വിശദമായി അന്വേഷണം നടത്തിയതിനുശേഷമാണ് വിവാഹത്തിന് സ്വര്‍ണം സമ്മാനമായി നല്‍കിയത്.

സെറാഫ്‌സ് പ്രവര്‍ത്തകരായ അബ്രഹാം നാഞ്ചിറ, ഈശോ ജോയ്, ഷാജി തുരുത്തേല്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വര്‍ണം കൈമാറിയത്. പാണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ മാത്രം നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഇവര്‍ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലേക്കും തങ്ങളുടെ സഹായ ഹസ്തം നീട്ടുകയാണ്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഉമ്മൻചാണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഗണേഷ് അത് പറയട്ടെ'; വെല്ലുവിളിച്ച് ഷിബു ബേബി ജോൺ, വിവാദം കത്തുന്നു
ചെങ്ങാലൂര്‍ തിരുനാളിനിടെ അപകടം; വെടിക്കെട്ടിനിടെ ഗുണ്ട് പ്രദക്ഷിണത്തിലേക്ക് വീണ് പൊട്ടി; 10 പേർക്ക് പരിക്കേറ്റു