പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ വരന് അയച്ചു; സീരിയല്‍ നടന്‍ അറസ്റ്റില്‍

Published : Apr 27, 2019, 11:42 AM IST
പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ വരന് അയച്ചു; സീരിയല്‍ നടന്‍ അറസ്റ്റില്‍

Synopsis

സീരിയലില്‍ അഭിനയിപ്പിക്കാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നല്‍കി പലതവണ ഷാന്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങളെടുത്തിരുന്നു. പിന്നീട് കമ്പ്യൂട്ടര്‍ സഹായത്തോടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നന്ഗന ദൃശ്യങ്ങളാക്കി. 

തിരുവനന്തപുരം: വിവാഹം മുടക്കുന്നതിനായി പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രതിശ്രുത വരന് അയച്ചുകൊടുത്ത സീരിയല്‍ നടന്‍ പിടിയില്‍. ടെലിവിഷന്‍-സീരിയല്‍ താരമായ പാലോട് കരിമണ്‍കോട് സ്വദേശി ഷാന്‍ (25 ആണ് പിടിയിലായത്. 2014 മുതല്‍ പെണ്‍കുട്ടിയുമായി ഷാന്‍ പരിചയമുണ്ടായിരുന്നു. ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. 

സീരിയലില്‍ അഭിനയിപ്പിക്കാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നല്‍കി പലതവണ ഷാന്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങളെടുത്തിരുന്നു. പിന്നീട് കമ്പ്യൂട്ടര്‍ സഹായത്തോടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നന്ഗന ദൃശ്യങ്ങളാക്കി. ഇരുവരും സാമ്പത്തിക വിഷയത്തെ ചൊല്ലി തെറ്റിപ്പിരിഞ്ഞു. പിന്നീട് പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചു. ഇതോടെ ഷാന്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളുപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഗള്‍ഫിലുള്ള യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ സീരിയല്‍ നടന്‍ നഗ്ന ചിത്രങ്ങള്‍ യുവാവിന് അയച്ച് കൊടുത്തു. ഇതോടെ യുവാവ് വിവാഹത്തില്‍ നിന്നും പിന്മാറി. സംഭവമറിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പാലോട് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് ഷാനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ, ഐടി ആക്ട് ചുമത്തിയാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പറഞ്ഞാൽ പറഞ്ഞതാണ്! ആപ്പിള്‍ ചിഹ്നത്തിൽ മത്സരിച്ച ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാൻ വീടുകളിലെത്തിയത് ആപ്പിളുകളുമായി
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്