പയ്യോളി സ്വദേശിയായ ഗര്‍ഭിണി ചികില്‍സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണം

Published : Aug 10, 2026, 12:59 AM IST
pregnant woman death

Synopsis

പയ്യോളി സ്വദേശിയായ ഗര്‍ഭിണി ഷമീമ ചികില്‍സയിലിരിക്കെ മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. ഭർത്താവ് ക്രൂരമായി മർദിച്ചിരുന്നെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കോഴിക്കോട്: പയ്യോളി സ്വദേശിയായ ഗര്‍ഭിണി ചികില്‍സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. പയ്യോളി സ്വദേശി ഷമീമയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചിരുന്നെന്നും മരണത്തില്‍ സംശയമുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഒന്നരമാസം മുമ്പ് ഭര്‍ത്താവിന്റെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഷമീമ കഴിഞ്ഞ ദിവസമാണ് മരിച്ചത്.

പയ്യോളി സ്വദേശിയായ ആറു മാസം ഗര്‍ഭിണിയായ ഷമീമയെ ഒന്നരമാസം മുമ്പ് ഭര്‍ത്താവിന്റെ അരിക്കുളത്തെ വീട്ടിലാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. അതിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികില്‍സയിലായിരുന്ന ഷമീമ ഇന്നലെയാണ് മരിച്ചത്. ഷമീമയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചിരുന്നെന്നും മരണത്തില്‍ സംശയമുണ്ടെന്നും സഹോദരന്‍ പറഞ്ഞു. നേരിടുന്ന പീഡനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഷമീമ ഫോണി‍ല്‍ വിളിച്ചറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം തന്നെയും ഷമീമയുടെ ഭര്‍ത്താവ് നവാസ് ആക്രമിച്ചെന്നും സഹോദരന്‍ പറയുന്നു.

മൂന്നു വര്‍ഷം മുമ്പാണ് ഷമീമയുടെ വിവാഹം നടന്നത്. ആദ്യവിവാഹത്തില്‍ ഒരു മകളുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം നടപടികള്‍. കൊയിലാണ്ടി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഷമീമയുടെ കുടുംബത്തിിന്റെ ആരോപണങ്ങള്‍ നിഷേധിച്ച ഭര്‍ത്താവിന്റെ കുടുംബം ഷമീമയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്ന് പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേബിൾ ജോലിക്കായി തമിഴ്നാട്ടിൽ നിന്നും കേരളത്തിലെത്തി, മരണാനന്തരം അഞ്ചു പേർക്ക് പുതുജീവനേകി ശിവകുമാർ
സ്ട്രോക്ക് ബാധിച്ച് ശരീരം തളർന്ന് കിടന്ന കിടപ്പു രോഗിയായ സ്ത്രീയെ പീഡിപ്പിച്ച പ്രതി പിടിയിൽ