ഫിറ്റ്‌നസ് ഇല്ലാതെ സര്‍വീസ് ; സ്കൂൾ ബസ് പിടിച്ചെടുത്തു

Published : Jun 14, 2024, 10:36 AM IST
ഫിറ്റ്‌നസ് ഇല്ലാതെ സര്‍വീസ് ; സ്കൂൾ ബസ് പിടിച്ചെടുത്തു

Synopsis

കഴിഞ്ഞവര്‍ഷവും ഫിറ്റ്‌നെസ് ഇല്ലാതെ സര്‍വ്വീസ് നടത്തിയതിന് ഈ വാഹനത്തിനെതിരെ പിഴയിടാക്കിയിരുന്നെന്നും എംവിഡി.

കണ്ണൂര്‍: ഫിറ്റ്‌നെസ് ഇല്ലാതെ സര്‍വ്വീസ് നടത്തിയ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ വാഹനം ആര്‍ടിഒ സ്‌ക്വാഡ് പിടികൂടി. ചാല തന്നട റോഡില്‍ സ്‌കൂള്‍ കുട്ടികളുമായി സര്‍വീസ് നടത്തിയിരുന്ന കടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റ വാഹനമാണ് ഫിറ്റ്‌നസ് ഇല്ലാതെ സര്‍വീസ് നടത്തിയതിന് കണ്ണൂര്‍ ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ്  സ്‌ക്വാഡ് വിഭാഗം പിടികൂടിയത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ എം സിജു, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ വി പി സജീഷ് എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞവര്‍ഷവും ഫിറ്റ്‌നെസ് ഇല്ലാതെ സര്‍വ്വീസ് നടത്തിയതിന് ഈ വാഹനത്തിനെതിരെ പിഴയിടാക്കിയിരുന്നെന്നും അതിനാല്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും എന്‍ഫോര്‍ഴ്‌സ്‌മെന്റ് ആര്‍ടിഒ സി യു മുജീബ് അറിയിച്ചു

'3,50,000 രൂപ വരെ ശമ്പളം, ഇന്ത്യന്‍ നഗരങ്ങളിലും വിദേശത്തും വന്‍ തൊഴിലവസരങ്ങള്‍'; അപേക്ഷകൾ ക്ഷണിച്ചു
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസിന് രഹസ്യ വിവരം ലഭിച്ചു, പുലർച്ചെ ഒന്നരക്ക് പെൺസുഹൃത്തിന്റെ വീട്ടിലെത്തി അനന്തു, വീട്ടമ്മയെ ഉപദ്രവിച്ച ശേഷം ഒളിവിൽപോയ പ്രതി പിടിയിൽ
'എക്സ്ട്രാ സ്മാ‌‌‍‌ർട്ട്' ആകാൻ വിഴിഞ്ഞം; ക്രൂയിസ് കപ്പലുകളും എത്തും, കടൽ നികത്തി ബർത്ത് നിർമിക്കും, ജനുവരിയിൽ റോഡ് തുറക്കും