പൊലീസിന് തിരിച്ചടി, ബിജെപി തൃശൂർ ജില്ലാ പ്രസിഡന്‍റിനെതിരായ സ്ഥിരം കുറ്റവാളി കേസ് കോടതി റദ്ദാക്കി 

Published : Aug 07, 2024, 03:31 PM ISTUpdated : Aug 07, 2024, 03:35 PM IST
പൊലീസിന് തിരിച്ചടി, ബിജെപി തൃശൂർ ജില്ലാ പ്രസിഡന്‍റിനെതിരായ സ്ഥിരം കുറ്റവാളി കേസ് കോടതി റദ്ദാക്കി 

Synopsis

സമൂഹത്തിൽ സമാധാന ജീവിതത്തിന് ഭീഷണിയായ സ്ഥിരം ക്രിമിനലുകൾക്കെതിരെ ചുമത്തുന്ന വകുപ്പ് ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റിനെതിരെ ചുമത്തിയതിനെതിരെ വലിയ വിമ‍ര്‍ശനവും പ്രതിഷേധവും ഉയ‍ര്‍ന്നിരുന്നു. 

തൃശ്ശൂര്‍ : കേരളാ പൊലീസിന് കോടതിയിൽ തിരിച്ചടി. ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റിനെ സ്ഥിരം കുറ്റവാളിയാക്കിയ കേസ് കോടതി റദ്ദാക്കി. തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ് കുമാറിനെതിരെ പൊലീസ് സിആര്‍പിസി 107 വകുപ്പ് ചുമത്തിയെടുത്ത കേസാണ് തൃശ്ശൂർ ആര്‍ ഡി ഓ കോടതി റദ്ദാക്കിയത്. തൃശൂർ ഈസ്റ്റ് പൊലീസ് ആണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിക്ക് സ്ഥിരം കുറ്റവാളിയാക്കി റിപ്പോർട്ട് നൽകിയത്. 

സമൂഹത്തിൽ സമാധാന ജീവിതത്തിന് ഭീഷണിയായ സ്ഥിരം ക്രിമിനലുകൾക്കെതിരെ ചുമത്തുന്ന വകുപ്പ് ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റിനെതിരെ ചുമത്തിയതിനെതിരെ വലിയ വിമ‍ര്‍ശനവും പ്രതിഷേധവും ഉയ‍ര്‍ന്നിരുന്നു. കേസെടുത്തതിന് പിന്നാലെ ബിജെപി വലിയ പ്രതിഷേധം ഉയർത്തി. കോടതി നടപടിയിൽ സന്തോഷമുണ്ടെന്നും നീതി നേടിയെടുക്കാൻ പോരാടിയ എല്ലാവരോടും നന്ദിയുണ്ടെന്നും  അഡ്വ കെ.കെ അനീഷ്കുമാർ പ്രതികരിച്ചു. 

ബിജെപിക്കാരനായതിനാൽ മയ്യിത്ത് നമസ്കാരം നടത്തിയില്ലെന്ന് മകന്‍റെ പരാതി, യുപിയിൽ ഇമാമിനെതിരെ കേസെടുത്ത് പൊലീസ്

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മോദി നാളെ തിരുവനന്തപുരത്ത്; കിഴക്കേക്കോട്ട താൽക്കാലിക റെഡ് സോൺ, വാഹനങ്ങൾ വഴിതിരിച്ച് വിടും, രാവിലെ 7 മണി മുതൽ ഗതാഗത നിയന്ത്രണം
അല്ലെങ്കിൽ സ്ഥാപനത്തിനല്ലേ അതിന്റെ മോശക്കേട്! ക്ലീന്‍ ഷേവ് ചെയ്തിട്ടും മൊബൈല്‍ ഉപേക്ഷിച്ചിട്ടും രക്ഷയില്ല, വാതില്‍ ചവിട്ടിപ്പൊളിച്ച് പൊലീസ്