എൻഡിഎ മുന്നണിക്ക് തിരിച്ചടി, പുതിയ നീക്കവുമായി വി.കെ ശശികല, അനുയായികളുമായി ചർച്ച, തമിഴ്നാട്ടിൽ പുതിയ പാർട്ടി രൂപീകരിക്കാൻ തീരുമാനം

Published : Feb 15, 2026, 12:52 PM IST
modi sasikala

Synopsis

നിയമസഭ തെരഞ്ഞെടുപ്പിൽ 40 മണ്ഡലങ്ങളിൽ മത്സരിച്ചേക്കും. എഐഎഡിഎംകെയിൽ തിരിച്ചെത്താനുള്ള ശ്രമങ്ങൾ പാളിയതോടെയാണ് ശശികല പുത്തൻ നീക്കം നടത്തുന്നത്.

ചെന്നൈ : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ പുതിയ പാർട്ടി രൂപീകരിക്കാൻ ജയലളിതയുടെ തോഴിയായിരുന്ന വി.കെ. ശശികല. ഇത് സംബന്ധിച്ച് അനുയായികളുമായി ചർച്ച നടത്തി. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24 ന് രാമനാഥപുരത്ത് പ്രഖ്യാപനം നടത്തിയേക്കും. പൊതുയോഗത്തിനായി പന്തൽ നിർമാണം തുടങ്ങി. നിയമസഭ തെരഞ്ഞെടുപ്പിൽ ശശികല രൂപീകരിക്കുന്ന പാർട്ടി 40 മണ്ഡലങ്ങളിൽ മത്സരിച്ചേക്കും. എഐഎഡിഎംകെയിൽ തിരിച്ചെത്താനുള്ള ശ്രമങ്ങൾ പാളിയതോടെയാണ് പുത്തൻ നീക്കമെന്നാണ് വിലയിരുത്തൽ. 2027 ജനുവരി 27 വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ശശികലക്ക് അയോഗ്യതയുണ്ട്‌.  

ശശികലയുടെ പാർട്ടി മത്സരിച്ചാൽ തെക്കൻ തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് തിരിച്ചടി നേരിടും. അതിനാൽ പാർട്ടി പ്രഖ്യാപന നീക്കം ശശികലയുടെ സമ്മർദ്ദതന്ത്രം എന്ന സംശയത്തിലാണ് ഇപിഎസ് പക്ഷം.  ഐഎഡിഎംകെ നിലവിൽ എൻഡിഎ മുന്നണിയ്ക്ക് ഒപ്പമാണ്. പുതിയ പാർട്ടി രൂപീകരിച്ച് മത്സരിച്ച് മത്സരത്തിനിറങ്ങിയാൽ ഐഎഡിഎംകെ വോട്ട് ബാങ്കിൽ വിള്ളലുണ്ടായേക്കും. ഇത് എൻഡിഎക്ക് തിരിച്ചടിയാകും. ശശികലയുടേത് സമ്മർദ്ദതന്ത്രമാണെന്നാണ് ഇപിഎസ് പക്ഷം സംശയിക്കുന്നത്.  പ്രധാനമന്ത്രി മോദിക്ക് ശശികലയോട് നീരസമുണ്ടെന്നാണ് എൻഡിഎയിലെ സംസാരം

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഔഡി, ബെന്‍സ്, ഫോര്‍ച്യൂണർ, ഥാര്‍, സർവം ആഢംബരമയം, റീല്‍സുണ്ടാക്കാൻ പ്ലസ് ടു കുട്ടികളെത്തിച്ച വണ്ടികൾ, പിടിച്ചെടുത്തു
സമീനയുടെ എക്സറെ എടുത്തപ്പോൾ ട്വിസ്റ്റ്, വയറ്റിൽ ഒരു കമ്മലും! സ്വർണ്ണ മാല താഴേക്ക് വന്നുതുടങ്ങി, എനിമ നൽകി കാത്തിരിപ്പ് തുടരുന്നു