കൊവിഡ് 19: മലപ്പുറം ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് ഏഴ് പേർക്ക്

Web Desk   | others
Published : Jun 10, 2020, 10:35 PM IST
കൊവിഡ് 19: മലപ്പുറം ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് ഏഴ് പേർക്ക്

Synopsis

പുതിയതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍

മലപ്പുറം: ജില്ലയിൽ ഏഴ് പേർക്ക് കൂടി ബുധനാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർ മുംബൈയിൽ നിന്നും അഞ്ച് പേർ വിദേശ രാജ്യങ്ങളിൽ നിന്നും ജില്ലയില്‍ എത്തിയവരാണ്. പുതിയതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ ചികിത്സയിലാണെന്ന് ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ അറിയിച്ചു. ഇവരെക്കൂടാതെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിലുള്ള ഒരു തൃശൂർ സ്വദേശിക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.


ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവർ

മുംബൈയിൽ നിന്ന് സ്വകാര്യ ബസിൽ മെയ് 21 ന് നാട്ടിലെത്തിയ തിരൂരങ്ങാടി ചെമ്മാട് പതിനാറുങ്ങൽ സ്വദേശി (49)

മെയ് 23 ന് മുംബൈയിൽ നിന്ന് പ്രത്യേക തീവണ്ടിയിൽ തൃശൂർ വഴി ജില്ലയിൽ തിരിച്ചെത്തിയ തൃപ്രങ്ങോട് ചമ്രവട്ടം സ്വദേശി (58)

കുവൈത്തിൽ നിന്ന് കൊച്ചി വഴി മെയ് 28 ന് ജില്ലയിലെത്തിയ ആനക്കയം വള്ളിക്കാപ്പറ്റ സ്വദേശിനി (44)

ദുബായിൽ നിന്ന് മെയ് 27 ന് കരിപ്പൂർ വഴി തിരിച്ചെത്തിയ ആലങ്കോട് ഒതല്ലൂർ കീഴിക്കര സ്വദേശി (63)

മെയ് 22 ന് അബുദബിയിൽ നിന്ന് കൊച്ചി വഴി നാട്ടിലെത്തിയ മങ്കട കടന്നമണ്ണ സ്വദേശി (32)

ജൂൺ അഞ്ചിന് ഖത്തറിൽ നിന്ന് കണ്ണൂർ വഴി ജില്ലയിൽ തിരിച്ചെത്തിയ പരപ്പനങ്ങാടി ഉള്ളണം കരിങ്കല്ലത്താണി സ്വദേശി (33)

ജൂൺ മൂന്നിന് റാസൽഖൈമയിൽ നിന്ന് കരിപ്പൂർ വഴി നാട്ടിലെത്തിയ എടക്കര മില്ലുംപടി സ്വദേശി (34)

ജൂൺ നാലിന് അബുദാബിയിൽ നിന്ന് കരിപ്പൂരിലെത്തി മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിലുള്ള തൃശൂർ ചിറക്കൽ സ്വദേശി 38 കാരനും രോഗബാധ സ്ഥിരീകരിച്ചു.  
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നെതര്‍ലന്‍റ്സിൽ നിന്ന് കൊറിയര്‍ വഴി എത്തിച്ചു, വാടാനപ്പള്ളിയിൽ മാരക എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ
തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിൽ, പിടികൂടിയത് മൈസൂരിൽ നിന്ന്