ജോലി നൽകാമെന്ന് പറഞ്ഞ്, പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈം​ഗിക അതിക്രമം; പോക്സോ കേസ് പ്രതി അറസ്റ്റിൽ

Published : Dec 05, 2022, 02:37 PM IST
ജോലി നൽകാമെന്ന് പറഞ്ഞ്, പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈം​ഗിക അതിക്രമം; പോക്സോ കേസ് പ്രതി അറസ്റ്റിൽ

Synopsis

കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാന്‍റില്‍ നിന്നും പരിചയപ്പെട്ട കുട്ടിയെ ജോലി ശരിയാക്കി തരമെന്ന് പറഞ്ഞ് പ്രതി വിവിധ ലോഡ്ജുകളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

കോഴിക്കോട്: വീടു വിട്ടിറങ്ങി കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻ്റിലെത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിയെ ജോലി ശരിയാക്കി തരമെന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക അക്രമം നടത്തിയ പ്രതിയെ  കോഴിക്കോട് ടൌണ്‍ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് മുത്തങ്ങ സ്വദേശി അഹ്നാസ് ആണ് പൊലീസിന്‍റെ പിടിയിലായത്. നവംബര്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാന്‍റില്‍ നിന്നും പരിചയപ്പെട്ട കുട്ടിയെ ജോലി ശരിയാക്കി തരമെന്ന് പറഞ്ഞ് പ്രതി വിവിധ ലോഡ്ജുകളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ടൌണ്‍ സ്റ്റേഷന്‍ ഐ.പി ബിജു.എം.വി.യുടെ നേതൃത്വത്തില്‍ എസ്.ഐ. മാരായ  അബ്ദുള്‍ സലിം വി.വി,, മുഹമ്മദ് സിയാദ്,  എ എസ് ഐ മുഹമ്മദ് ഷബീര്‍ സീനിയര്‍ സി.പി.ഒ മാരായ  സജേഷ് കുമാര്‍, ബിനില്‍ കുമാര്‍, സുജന എന്നിവരാണ് പ്രതിയെ തിരിച്ചറിഞ്ഞു പിടികൂടിയത്, കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി റിമാന്റ് ചെയ്തു.

കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു കോട്ടയം പാലായിൽ അറസ്റ്റിൽ 

ഭരണങ്ങാനത്ത് കട കുത്തി തുറന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു അറസ്റ്റിൽ. സംസ്ഥാനമെമ്പാടും മോഷണ കേസുകളിലെ പ്രതിയാണ് 62 വയസുകാരനായ തീവെട്ടി ബാബു. ഒരു പ്രദേശത്ത് മോഷണം നടത്തിയാല്‍ ഉടൻ ജില്ലകൾ കടന്ന് വളരെ ദൂര സ്ഥലത്തേക്ക് മുങ്ങുന്നതാണ് തീവെട്ടി ബാബുവിന്‍റെ രീതിയെന്ന് പൊലീസ് പറയുന്നു.

മോഷണക്കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് ആറ് മാസം മുമ്പാണ് ബാബു പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ശേഷവും ബാബു വീണ്ടും പഴയ പണിയിലേക്ക് തിരിയുകയായിരുന്നു എന്ന് പൊലീസിന് വിവരം കിട്ടി. ഭരണങ്ങാനത്ത് കടയുടെ ഷട്ടർ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് ബാബുവിന്‍റെ പങ്കാളിത്തം പൊലീസിന് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാബു തിരുവനന്തപുരത്താണെന്ന് വ്യക്തമായി. തിരുവനന്തപുരം നെയ്യാറ്റിൻ കരയിൽ നിന്നാണ് ബാബുവിനെ പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. 

PREV
click me!

Recommended Stories

ഇരിക്കുന്നത് കസേരയിൽ, കൈയ്യില്‍ റിമോട്ട്, ടി വി ഓണ്‍; നരിക്കുനിയിൽ മധ്യവയസ്‌കയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി
ജോലിക്കിടെ ചായ കുടിച്ച് കൈ കഴുകാൻ തിരിഞ്ഞു, നടുവണ്ണൂരിൽ പിന്നിലൂടെയെത്തി ആക്രമിച്ച് കുറുനരി; തല്ലിക്കൊന്ന് നാട്ടുകാർ