സ്കൂളിലെത്തിക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി, മിഠായി വാങ്ങി നൽകി ആളൊഴിഞ്ഞിടത്ത് ലൈംഗികാതിക്രമം; പ്രതി പിടിയിൽ

Published : Feb 01, 2025, 10:13 PM IST
സ്കൂളിലെത്തിക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി, മിഠായി വാങ്ങി നൽകി ആളൊഴിഞ്ഞിടത്ത് ലൈംഗികാതിക്രമം; പ്രതി പിടിയിൽ

Synopsis

പത്താം ക്ലാസ് വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. വെടിവെച്ചാൻകോവിൽ സ്വദേശി സദ്ദാം ഹുസൈൻ (34) ആണ് അറസ്റ്റിലായത്. സ്കൂളിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പൊലീസെടുത്ത കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം വെടിവെച്ചാൻകോവിൽ സ്വദേശി സദ്ദാം ഹുസൈൻ (34) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞ 24ന് രാവിലെ വിദ്യാര്‍ത്ഥിനി സ്കൂളിൽ പോകുന്നതിനിടെയാണ് സംഭവം.

പെണ്‍കുട്ടിയും സഹോദരനും സ്കൂളിലേക്ക് പോകുന്നതിനിടെ ബൈക്കിൽ എത്തിയ പ്രതി സ്കൂളിൽ കൊണ്ടാക്കാമെന്ന് പറഞ്ഞ് കുട്ടികളെ ബൈക്കിൽ കയറ്റുകയായിരുന്നു. തുടര്‍ന്ന് സഹോദരനെ വഴിയിൽ ഇറക്കിയശേഷം കടയിൽ പോയി മിഠായി വാങ്ങി വരാമെന്ന് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെയും കൊണ്ട് കടയിൽ പോയി മിഠായി വാങ്ങിയതിനുശേഷം ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

29ന് അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയ്ക്കായി പോയപ്പോഴാണ് പെണ്‍കുട്ടി സംഭവിച്ച കാര്യങ്ങള്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് കരുനാഗപ്പള്ളിയിൽ നിന്നാണ് സദ്ദാം ഹുസൈനെ അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളിയിലും പന്തളത്തും രണ്ട് പോക്സോ കേസുകളിൽ പ്രതിയാണ് സദ്ദാം ഹുസൈൻ. സംഭവ ദിവസം പ്രതി കുട്ടികളെ കാത്തു നിൽക്കുന്നതിന്‍റെയും പെണ്‍കുട്ടിയെ ബൈക്കിൽ കയറ്റി കടയിൽ കൊണ്ടുപോയി മിഠായി വാങ്ങി തിരികെ പോകുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

കൊടും ക്രൂരതയിൽ പൊലീസ് കേസിന് പിന്നാലെ വഴങ്ങി മകള്‍; വൃദ്ധ ദമ്പതികള്‍ക്ക് വീടിന്‍റെ താക്കോൽ തിരിച്ചു നൽകി

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേരളത്തില്‍ ഇവന്‍ വെറും തവള ഞണ്ട്, അങ്ങ് വിയറ്റ്നാമില്‍ ചക്രവര്‍ത്തി, ആസ്ട്രേലിയക്കും പ്രിയങ്കരന്‍! വിഴിഞ്ഞത്ത് അപൂര്‍വയിനം ഞണ്ട് വലയില്‍
'എന്‍റെ വാർഡിലടക്കം സർവീസില്ല'! മേയർ രാജേഷ് നേരിട്ട് പറഞ്ഞ പരാതിക്ക് ഗതാഗത മന്ത്രിയുടെ പരിഹാരം, തലസ്ഥാനത്തെ ഇലക്ട്രിക് ബസ് സർവീസ് റീ ഷെഡ്യൂൾ ചെയ്യും