പ്ലസ് വൺ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, പ്രതിഷേധം പുകയുന്നു, മാർച്ചുമായി എസ്എഫ്ഐ

Published : Jan 23, 2026, 02:53 PM IST
Rudra

Synopsis

മകളുടെ മരണത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.

പാലക്കാട്: പ്ലസ് വൺ വിദ്യാർത്ഥിനി സ്‌കൂൾ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം. പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്കൂളിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും നടപടിയെടുക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ മരണത്തിൽ പരാതിയുമായി കുടുംബവും രം​ഗത്തെത്തി. സ്‌കൂളിലെ സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗ് രുദ്ര ഭയന്നിരുന്നതായി അച്ഛൻ പറഞ്ഞു. മകളുടെ മരണത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിൽ പഠിക്കുന്ന ഒറ്റപ്പാലം വരോട് പുതിയ കോവിലകം രാജേഷിന്റെ മകൾ രുദ്രയെ (16) ആണ് കഴിഞ്ഞ രാത്രി ഒമ്പത് മണിയോടെ സ്‌കൂൾ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, കുടുംബത്തിന്റെ ആരോപണം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രെയിൻ നമ്പർ 16329, നാഗര്‍കോവില്‍- മംഗളൂരു അമൃത് ഭാരത് എക്സ്‍പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു
ശബ്ദം പുറത്തറിയാതിരിക്കാന്‍ ബ്ലൂടൂത്ത് സ്പീക്കറില്‍ ഉറക്കെ പാട്ട് വെച്ച് അധ്യാപകനെ ക്രൂരമായി തല്ലി; മര്‍ദ്ദിച്ച് കവര്‍ച്ച നടത്തിയ 3 പേർ പിടിയിൽ