എംജി സർവ്വകലാശാല യൂണിയൻ: 27 സീറ്റിലും എസ്എഫ്ഐക്ക് വിജയം

Published : Nov 29, 2019, 03:37 PM ISTUpdated : Nov 29, 2019, 04:31 PM IST
എംജി സർവ്വകലാശാല യൂണിയൻ: 27 സീറ്റിലും എസ്എഫ്ഐക്ക് വിജയം

Synopsis

മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ 27 സീറ്റിലും എസ്‌എഫ്‌ഐക്ക്‌ ജയം. ചരിത്രത്തിലാദ്യമാണ്‌ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയം നേടുന്നത്‌.

കോട്ടയം:  മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ 27 സീറ്റിലും എസ്‌എഫ്‌ഐക്ക്‌ ജയം. ചരിത്രത്തിലാദ്യമാണ്‌ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയം നേടുന്നത്‌. ചെയർമാനായി തലയോലപ്പറമ്പ് ഡിബി കോളേജിലെ അമൽരാജും ജനറൽ സെക്രട്ടറിയായി കോന്നി എസ്എസ് എസ്എൻഡിപി യോഗം കോളേജിലെ എസ് മുഹമ്മദ് അബ്ബാസും തെരഞ്ഞെടുക്കപ്പെട്ടു. 

വൈസ് ചെയർപേഴ്‌സൺമാർ: കെ പി അരുന്ധതി (സെന്റ് ജോർജ് കോളേജ്, അരുവിത്തുറ), ശ്രീക്കുട്ടൻ വിജയൻ (കാലടി ശ്രീശങ്കര കോളേജ്), അമൽ സുധാകരൻ (തൊടുപുഴ ന്യൂമാൻ കോളേജ്), ജോയിന്റ് സെക്രട്ടറിമാർ: അതുല്യ ഉണ്ണി (ഡിബി കോളേജ്, തലയോലപ്പറമ്പ്), ബോബിൻസ് ജോസഫ് ജോർജ് (എറണാകുളം മഹാരാജാസ് കോളേജ്) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായി ടിജെ അഭിജിത്, കെഎസ് അമൽ, സി ആർ വിഷ്ണുരാജ്, എം അനന്തുദേവ്, കെജെ അഫ്താബ്, ബി ആഷിക്, അമൃത സന്തോഷ്, അരുൺ റെജി, ചാൾസ് ജോണി, ടി എസ് ഐശ്വര്യ, നവനീത് എസ് കുമാർ, എസ് വിഷ്ണുകുമാർ, ജിദീവ് രാജു, കെ എം പാർവതി, അലൻ ബേബി എന്നിവരും അക്കൗണ്ട്‌സ് കമ്മിറ്റി അംഗങ്ങളായി എ ഫിറോസ്, ആനന്ദ് വിശ്വനാഥ്, സിബിൻ ചാക്കോ, ഡിബിൻ ജോണി, കിരൺ ജോസഫ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൂന്നാലിങ്കല്‍ ജംഗ്ഷന് സമീപം നട്ടുച്ച നേരത്ത് കത്തിക്കുത്ത്; മകനെ കുത്തിയത് പിതാവ്, സ്ഥിരം അതിക്രമം സഹിക്കാതെ എന്ന് മൊഴി
പാഞ്ഞു വന്നു, ഒറ്റയിറുക്കിന് പിടിച്ചെടുത്ത് ഓടി, എല്ലാം സിസിടിവിയിൽ വ്യക്തം; ഇരിയണ്ണിയിൽ വളർത്തു നായയെ കൊണ്ടുപോയത് പുലി