അടിച്ചുകേറി എസ്എഫ്ഐ! കണ്ണൂർ സർവകലാശാല തൂത്തുവാരി, യൂണിയൻ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം

Published : Jul 06, 2024, 04:10 PM IST
അടിച്ചുകേറി എസ്എഫ്ഐ! കണ്ണൂർ സർവകലാശാല തൂത്തുവാരി, യൂണിയൻ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം

Synopsis

എട്ട് സീറ്റിലും ജയിച്ചുകയറിയ എസ് എഫ് ഐക്ക് കണ്ണൂർ സർവകലാശാല അക്ഷരാർത്ഥത്തിൽ തൂത്തുവാരി

കണ്ണൂർ: കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ഉജ്ജ്വല വിജയം. എട്ട് സീറ്റിലും ജയിച്ചുകയറിയ എസ് എഫ് ഐക്ക് കണ്ണൂർ സർവകലാശാല അക്ഷരാർത്ഥത്തിൽ തൂത്തുവാരി. കണ്ണൂർ താവക്കരയിലെ സർവകലാശാല ആസ്ഥാനത്താണ് തിരഞ്ഞെടുപ്പ് നടന്നത്. എസ് എഫ് ഐയും – യു ഡി എസ് എഫും തമ്മിലായിരുന്നു പ്രധാന പോരാട്ടം. രാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പിനിടെ നേരിയ തോതിൽ സംഘർഷം ഉണ്ടായിരുന്നു. കനത്ത പൊലീസ് സുരക്ഷയിൽ ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. സുതാര്യത ഉറപ്പാക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് യു ഡി എസ് എഫ് അനുകൂല ഉത്തരവ് നേടിയിരുന്നു. ഒടുവിൽ ഫലം പുറത്തുവന്നപ്പോൾ എസ് എഫ് ഐക്ക് വമ്പൻ ജയമാണ് സ്വന്തമായത്.

ക്യാമ്പസുകളിൽ സുരക്ഷിത വലയം തീർക്കാൻ ഇനി കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്, തുടക്കമിട്ട് തൃശൂർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരു പോറൽ പോലുമേൽക്കാതെ അതീവ ശ്രദ്ധയോടെ; കലത്തിൽ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയർ ഫോഴ്സ്
കൂടത്തായിയില്‍ പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് മറിഞ്ഞു; ആറ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്ക്