
പാലക്കാട്: മെഴുകുതിരി നാളം വെടി വെച്ചണയ്ക്കുന്ന ഷാർപ് ഷൂട്ടർ. സൗത്ത് സോൺ ഷൂട്ടിംഗ് മത്സരത്തിൽ അണ്ടർ 45 വിഭാഗത്തിൽ സിൽവർ മെഡലിസ്റ്റ്. പറഞ്ഞു വരുന്നത് ഒരു പതിനേഴുകാരൻ പയ്യനെ കുറിച്ചാണ്. ഷൂട്ടിങിലൂടെ നേട്ടങ്ങൾ കൊയ്യുന്ന പാലക്കാട് പറളി സ്വദേശി കണ്ണന്റെ വിശേഷങ്ങളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
കണ്ണന് കളിപ്പാട്ടങ്ങളിൽ ഏറ്റവും ഇഷ്ടം തോക്കുകളോടാണ്. കളി കാര്യത്തിലാണെന്ന് മനസ്സിലാക്കി അച്ഛൻ 10 വയസ്സുള്ളപ്പോൾ കണ്ണനെ പാലക്കാട് ജില്ല റൈഫിൾസ് ക്ലബ്ബിൽ ചേർത്തു. 2 വർഷം കൊണ്ട് സംസ്ഥാന ചാമ്പ്യനായി. എല്ലാ കളിപ്പാട്ടവും തോക്കിന്റെ ആയിരുന്നു. അച്ഛൻ ഒരു ദിവസം ബാംഗ്ലൂരിൽ പോയപ്പോൾ എനിക്കൊരു എയർ റൈഫിൾ വാങ്ങിക്കൊണ്ടുവന്നു. വീട്ടിൽ പ്രാക്റ്റീസ് ചെയ്തു. കണ്ണൻ പറഞ്ഞു. ഇന്ത്യയിൽ ആംസ് ലൈസൻസ് നേടാൻ വയസ്സ് 21 ആവണം. പക്ഷെ ദേശീയ തലത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഷൂട്ടർമാർക്ക് അതിനു മുന്നേ ലൈസൻസ് എടുക്കാം.
കണ്ണൻ അത് 13 വയസ്സിൽ നേടി.16 വയസ്സിൽ അണ്ടർ 45 കാറ്റഗറി 0.32 സെന്റർ ഫയർ വിഭാഗത്തിൽ സൗത്ത് സോൺ സിൽവർ. വമ്പന്മാരോട് ഏറ്റുമുട്ടി നേടിയ വിജയം. സൂപ്പർ ഷൂട്ടറുടെ പിറന്നാൾ ആഘോഷത്തിന് പ്രത്യേകതകൾ ഏറെയുണ്ട്. കേക്കിന് മുകളിൽ കത്തിച്ചു വെച്ച മെഴുകുതിരി വെടിവെച്ചണച്ചായിരുന്നു കണ്ണന്റെ പിറന്നാൾ ദിനാഘോഷം.
വാര്‍ത്തയുടെ വീഡിയോ...