ഗുരുതര ആരോപണങ്ങൾ; ടാർഗറ്റ് ചെയ്യുന്നു, പൊലീസ് മനപൂര്‍വം കുടുക്കുമെന്ന് സംശയമെന്ന് ഷിനു ചൊവ്വ

Published : Feb 26, 2025, 07:54 AM IST
ഗുരുതര ആരോപണങ്ങൾ; ടാർഗറ്റ് ചെയ്യുന്നു, പൊലീസ് മനപൂര്‍വം കുടുക്കുമെന്ന് സംശയമെന്ന് ഷിനു ചൊവ്വ

Synopsis

ഇനിയുള്ള പരീക്ഷ ക്യാമറകൾക്ക് മുന്നിൽ നടത്തണമെന്നും രാഷ്ട്രീയ ബന്ധങ്ങൾ കൊണ്ടല്ല ജോലി കിട്ടിയതെന്നും ഷിനു ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. 

കണ്ണൂർ: ആംഡ് പൊലീസ് ഇൻസ്‌പെക്ടർ നിയമന വിവാദത്തില്‍  പൊലീസിനെതിരെ കടുത്ത ആരോപണവുമായി ബോഡി ബിൽഡിങ് താരം ഷിനു ചൊവ്വ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കായികക്ഷമത പരീക്ഷയിൽ കരുതിക്കൂട്ടി പരാജയപ്പെടുത്തിയെന്നും 0.69 സെക്കന്റ് വ്യത്യാസത്തിന്റെ പേരിലാണ് അയോഗ്യനാക്കിയതെന്നും ഷിനു ചൊവ്വ പറഞ്ഞു. ചിലരുടെ പ്രമോഷന് തടസ്സമാകും എന്നതിനാൽ ടാർഗറ്റ് ചെയ്യുന്നു. കായികക്ഷമത പരീക്ഷ സുതാര്യമല്ല. താന്‍ തോറ്റെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ഇനിയും തന്നെ മനപ്പൂർവം കുടുക്കുമെന്ന് സംശയമുണ്ടെന്നും ഷിനു ചൊവ്വ പറഞ്ഞു. കൂടാതെ ഇനിയുള്ള പരീക്ഷ ക്യാമറകൾക്ക് മുന്നിൽ നടത്തണമെന്നും രാഷ്ട്രീയ ബന്ധങ്ങൾ കൊണ്ടല്ല ജോലി കിട്ടിയതെന്നും ഷിനു ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. 

പോലീസ് കായിക ക്ഷമത പരീക്ഷയിൽ പരാജയപ്പെട്ട ഷിനു ചൊവ്വയ്ക്ക് വീണ്ടും അവസരം നൽകിയേക്കും. രണ്ടു മാസത്തിന് ശേഷം വീണ്ടും  പരീക്ഷ നടത്തിയേക്കുമെന്നാണ് വിവരം. ഷിനു ചൊവ്വയുടെ അപേക്ഷയിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. എസ് എ പി കമാൻഡന്റിനും എഡിജിപി ബറ്റാലിയനുമാണ് ഒരു അവസരം കൂടി നൽകണമെന്ന് ഷിനു അപേക്ഷ നൽകിയത്. പരിക്കേറ്റത് കാരണമാണ് കായിക ക്ഷമത പരീക്ഷയിൽ പരാജയപ്പെട്ടതെന്നാണ് ഷിനു ചൊവ്വയുടെ വിശദീകരണം.  വീണ്ടും പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കായിക ക്ഷമത പരീക്ഷയുടെ കൃത്യമായ വിവരങ്ങൾ പൊലീസ് നൽകിയില്ലെന്നും ഷിനു ചൊവ്വ ആരോപിക്കുന്നു. 100 മീറ്റര്‍ ഓട്ടം, ലോങ് ജംപ്, ഹൈ ജംപ്, 1500 മീറ്റര്‍ ഓട്ടം എന്നിവയിലാണ് പരാജയപ്പെട്ടത്. 

മലപ്പുറത്ത് വൻ മയക്കുമരുന്നു വേട്ട, 544 ഗ്രാം എംഡിഎംഎയും 875 ഗ്രാം കഞ്ചാവും പിടികൂടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്