രാത്രി കടയടച്ച് പോയി രാവിലെ വന്ന് തുറന്നപ്പോൾ റാക്കുകളെല്ലാം കാലി, നഷ്ടമായത് ലക്ഷങ്ങൾ വിലമതിക്കുന്ന മൂന്ന് കിലോ വെള്ളി

Published : May 21, 2026, 06:26 PM IST
THEFT MALAPPURAM

Synopsis

മലപ്പുറം വണ്ടൂരിലെ വെള്ളിയാഭരണ കടയിൽ ചുമർ തുരന്ന് മോഷണം നടന്നു. മൂന്ന് കിലോയോളം വെള്ളിയാഭരണങ്ങൾ നഷ്ടമായി. തെളിവ് നശിപ്പിക്കാൻ മോഷ്ടാവ് മുളകുപൊടി വിതറിയെങ്കിലും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

മലപ്പുറം: വെള്ളിയാഭരണ കടയുടെ ചുമര്‍ കുത്തിത്തുരന്ന് മോഷണം. വണ്ടൂരിലെ പാണ്ടിക്കാട് റോഡിലെ തരംഗിണി സില്‍വര്‍ ലാനിലാണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്. റാക്കുകളില്‍ പ്രദര്‍ശനത്തിനു വെച്ചിരുന്ന മൂന്നു കിലോ തൂക്കമുള്ള വിവിധ ആഭരണങ്ങള്‍ മോഷണം പോയി. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടത്.

പിറകു വശത്തെ ചുമര്‍ തുരന്നാണ് മോഷ്ടാവ് അകത്തുകയറിയത്.മോഷണത്തിനു ശേഷം തറയില്‍ മുളകുപൊടി വിതറിയിട്ടാണ് മോഷ്ടാവ് സ്ഥലം വിട്ടത്. എന്നാല്‍ കടയുടെ സിസിടിവിയി ല്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. മുഖവും ശരീരവുമെല്ലാം മറച്ചെത്തിയ ഇയാള്‍ ഒറ്റക്കാണോ മോഷണം നടത്തിയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പൊലീസ് സ്‌റ്റേഷന്റെ വിളിപ്പാടകലെയാണ് മോഷണം നടന്നത്. വണ്ടൂര്‍ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ മറ്റു സ്ഥാപന ങ്ങളിലെ സി സി ടി വികളും പൊലീസ് പരിശോധിക്കുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാവിലെ സഹപ്രവർത്തകരെ വിളിച്ച് വരുത്തി, ആശുപത്രിയിൽ ചികിത്സതേടിയ ശേഷം ലോഡ്ജിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു
ടെക്നോപാർക്ക് ജീവനക്കാരി മുങ്ങി മരിച്ചു; വെള്ളത്തിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം