
മാവേലിക്കര: ച്ചക്കറികടയുടെ മറവില്‍ ഹാന്‍സ് വില്‍പന നടത്തിയ കടയുടമയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. വെട്ടിയാര്‍ പാറക്കുളങ്ങര ഭാഗത്ത് വെട്ടിയാര്‍, ശിവശ്രീയില്‍ സദാശിവന്‍ (60) നെയാണ് നൂറനാട് എക്‌സൈസ് അറസ്റ്റ് ചെയ്തത്. വെട്ടിയാര്‍ പാറക്കുളങ്ങരയില്‍ ഇയാള്‍ നടത്തുന്ന അപ്പൂസ് സ്റ്റോഴ്‌സില്‍ പച്ചക്കറി സാധനങ്ങള്‍ സൂക്ഷിക്കുന്ന തറയില്‍ പ്രത്യേകതരത്തിലുള്ള ചെറിയ അറകള്‍ ഉണ്ടാക്കി ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 60 ഓളം കവര്‍ ഹാന്‍സ് പിടികൂടി.
തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറിക്കൊപ്പം 15 രൂപ നിരക്കില്‍ വാങ്ങുന്ന ഹന്‍സ് 100 രൂപക്കാണ് വിറ്റിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam