സിപിഎം ലോക്കൽ കമ്മിറ്റിയംഗം, നിരവധി കേസുകളിൽ പ്രതി; സിബി ശിവരാജനെതിരെ പൊലീസ് കാപ്പ കുറ്റം ചുമത്തി

Published : Jun 24, 2024, 06:39 PM ISTUpdated : Jun 24, 2024, 09:14 PM IST
സിപിഎം ലോക്കൽ കമ്മിറ്റിയംഗം, നിരവധി കേസുകളിൽ പ്രതി; സിബി ശിവരാജനെതിരെ പൊലീസ് കാപ്പ കുറ്റം ചുമത്തി

Synopsis

ഇയാളെ പാര്‍ട്ടി നേതൃത്വം സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് പാര്‍ട്ടിയിൽ ഒരു വിഭാഗം കടുത്ത എതിര്‍പ്പുയര്‍ത്തിയിരുന്നു

ആലപ്പുഴ: സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ കാപ്പ ചുമത്തി. കായംകുളം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം സിബി ശിവരാജനെതിരെയാണ് കാപ്പ ചുമത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മണൽ കടത്ത്, വടിവാൾ ഉപയോഗിച്ച് ആക്രമം തുടങ്ങിയ കേസുകളിൽ നേരത്തെ തന്നെ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇയാളെ പാര്‍ട്ടി നേതൃത്വം സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് പാര്‍ട്ടിയിൽ ഒരു വിഭാഗം കടുത്ത എതിര്‍പ്പുയര്‍ത്തിയിരുന്നതായാണ് വിവരം. 5മാസം മുൻപ് സിബിയുടെ നേതൃത്വത്തിൽ നടന്ന വടിവാൾ അക്രമത്തിൽ പോലീസ് കേസ് എടുത്തെങ്കിലും കാര്യമായ നടപടികൾ ഉണ്ടായിരുന്നില്ല. 

കായംകുളത്തെ പാർട്ടി ഗുണ്ടയായാണ് സിബി ശിവരാജൻ അറിയപ്പെടുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ  ഇയാളെ കായംകുളത്തെ ഒരു വിഭാഗം സിപിഎം നേതാക്കളാണ് സംരക്ഷിക്കുന്നതെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നതാണ് . ഇതിന്റെ പേരിൽ നിരവധി സിപിഎം അംഗങ്ങളും  അനുഭാവികളും പാർട്ടി വിട്ടിരുന്നു. 

മണൽ മാഫിയ നേതാവായ സിബി പാർട്ടി ലോക്കൽ കമ്മിറ്റി അംഗം എന്ന പരിഗണനയിലാണ് അക്രമം നടത്തി വരുന്നത്. 5മാസം മുൻപ് സിബിയുടെ നേതൃത്വത്തിൽ നടന്ന വടിവാൾ ഉപയോഗിച്ചുള്ള അക്രമത്തിൽ പോലീസ് കേസ് എടുത്തെങ്കിലും ജില്ലാ കമ്മിറ്റി അംഗങ്ങൾ ഇടപെട്ട്സംരക്ഷിച്ചു എന്നാണ് വിവരം. അന്ന് പാർട്ടിയിൽ എതിർപ്പുണ്ടായപ്പോൾ അന്വേഷണകമ്മീഷനെ നിയമിക്കുകയും അന്വേഷണം നടത്തുകയും ചെയ്തു എന്നാൽ തുടർ നടപടികൾ ഉണ്ടായില്ല. കായംകുളത്തെ  മുതിർന സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് സിബി. നിലവിൽ ജില്ലാ പോലിസ് മേധാവിയുടെ റിപ്പോർട്ടിനെ തുടർന്നാണ് കാപ്പ ചുമത്തി നാടുകടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓടുന്ന വാഹനത്തിൽ ചാർജ്ജ് ചെയ്യുന്ന ഫോൺ ഹെൽമെറ്റിൽ വച്ച് സംസാരം, അതിസാമർത്ഥ്യം വേണ്ടെന്ന് എംവിഡി
മന്ത്രി ഗണേഷ് കുമാറിന്റെ വീട്ടിലേക്ക് ബിജെപി പ്രതിഷേധ മാർച്ച്, പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും