കണ്ടക്ടർ ടിക്കറ്റെടുക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; അസഭ്യവർഷം, പിന്നാലെ പുറത്തിറങ്ങി ചില്ല് എറിഞ്ഞ് തകർത്തു

Published : May 16, 2025, 01:40 AM IST
കണ്ടക്ടർ ടിക്കറ്റെടുക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; അസഭ്യവർഷം, പിന്നാലെ പുറത്തിറങ്ങി ചില്ല് എറിഞ്ഞ് തകർത്തു

Synopsis

ആദ്യം കണ്ടക്ടറെ അസഭ്യം പറഞ്ഞു. പിന്നീട് ബസിൽ നിന്ന് പുറത്തിറങ്ങിയ ശേഷനമാണ് ഇഷ്ടിക കൊണ്ട് ബസിന് കല്ലെറിഞ്ഞത്. 

തൃശൂർ: തൃശ്ശൂരിൽ സ്വകാര്യ ബസിന്റെ ചില്ല് എറിഞ്ഞ് തകർത്ത കേസിൽ ഒരാളെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തളിക്കുളം കളാംപറമ്പ് പുതിയ വീട്ടിൽ സിദ്ധിക്ക് (28) ആണ് അറസ്റ്റിലായത്. ബസിൽ വെച്ച് കണ്ടക്ടർ ടിക്കറ്റ് എടുക്കാൻ പറഞ്ഞതായിരുന്നു പ്രകോപന കാരണം. യാത്രക്കാർക്ക് വലിയ അപകടം സംഭവിക്കാൻ സാധ്യതയുണ്ടായിരുന്ന സംഭവമായിരുന്നു ഇതെന്ന് പൊലീസ് വിശദീകരിക്കുന്നു

ഗുരുവായൂർ - കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന പുവ്വത്തിങ്കൾ  ബസിന്റെ ചില്ലാണ് സിദ്ധിക്ക് എറിഞ്ഞു തകർത്തത്. ബസിന്റെ കണ്ടക്ടടറായ തൃപ്രയാർ  സ്വദേശി ബൈജു, ഇയാളോട് ബസിൽ വെച്ച്  ടിക്കറ്റെടുക്കാൻ പറഞ്ഞു. ഇത് ഇഷ്ടപ്പെടാതിരുന്ന യുവാവ് അതിലുള്ള വൈരാഗ്യത്തിൽ  ബസിൽ വച്ച് അസഭ്യം പറഞ്ഞു. പിന്നീട് ഗണേശമംഗലം ബസ് സ്റ്റോപ്പിനടുത്തു വെച്ച് ബസിൽ നിന്നിങ്ങിയ ശേഷം ഇഷ്ടിക കൊണ്ട്  ബസിന്റെ ചില്ല് എറിഞ്ഞ് പൊട്ടിക്കുകയായിരുന്നു.

ചില്ല് ചിതറിത്തെറിച്ചും ഇഷ്ടിക കൊണ്ടും ബസിലെ യാത്രക്കാർക്ക് മരണം വരെ സംഭവിക്കുമായിരുന്നുവെന്നാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.വാടാനപ്പള്ളി പൊലീസ്  സബ് ഇൻസ്പെക്ടർ ഷാഫി യൂസഫ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രഘുനാഥൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്,സുരേഖ് സിവിൽ പോലീസ് ഓഫീസർമാരായ വിനീത്, ദീപക് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു