
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി തൃശൂർ മോഡൽ വോട്ട് ചേർക്കൽ നടത്തുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി. നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് വ്യാപകമായ വോട്ട് ചേർക്കൽ നടക്കുന്നത്. നഗരത്തിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചാണ് വോട്ട് ചേർക്കുന്നത്. ജനാധിപത്യത്തിലെ വഞ്ചനാപരമായ കള്ളക്കളിയാണ് നടക്കുന്നതെന്നും ഇത് സംബന്ധിച്ച് ജില്ലാ കലക്ടർക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഈ നാല് നിയമസഭാ മണ്ഡലങ്ങളിലായി ഏകദേശം 12000ത്തിലധികം ഫ്ലാറ്റുകളുണ്ട്. ഇവിടെയെല്ലാം കയറാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയില്ല. അതുകൊണ്ട് തന്നെ ഇവിടെ അടുത്തകാലത്ത് താമസമാക്കിയവർ ആരൊക്കെയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ നാല് മണ്ഡലങ്ങളിൽ ബിജെപിയുടെ ഒരുഡസൻ നേതാക്കൾ തമ്പടിച്ചിട്ടുണ്ട്. എസ്ഐആർ വലിയ കുഴപ്പത്തിലേക്ക് പോകുന്നു. തിരുവനന്തപുരത്താണ് ഏറ്റവും അധികം വോട്ടർമാർ ഒഴിവാക്കപ്പെട്ടത്. തിരുവനന്തപുരം നഗരത്തിലെ നാല് മണ്ഡലങ്ങളിലായി 22 ശതമാനത്തോളം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam