പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് ആറ് കുറുക്കന്‍മാര്‍ക്ക് ദാരുണാന്ത്യം

Published : Jun 17, 2021, 06:06 PM ISTUpdated : Jun 17, 2021, 06:07 PM IST
പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ്  ആറ് കുറുക്കന്‍മാര്‍ക്ക് ദാരുണാന്ത്യം

Synopsis

രാവിലെയാണ് നാട്ടുകാര്‍ കുറക്കന്മാര്‍ ഷോക്കേറ്റ് ചത്തുകിടക്കുന്നത് കണ്ടത്.  അതുവഴി മറ്റാരും കടന്നു പോകാത്തതിനാല്‍ വലിയ  ദുരന്തം ഒഴിവാകുകയായിരുന്നു.

കോഴിക്കോട്: പൊട്ടി വീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ആറ് കുറുക്കന്‍മാര്‍ക്ക് ദാരുണാന്ത്യം. പേരാമ്പ്ര തരിപ്പമലയിലാണ് സംഭവം. ഇന്നലെ രാത്രിയോടെയാണ് മരം വീണതിനെ തുടര്‍ന്നാണ് വൈദ്യുത കമ്പികള്‍ റോഡില്‍ പൊട്ടിവീണത്. രാവിലെയാണ് നാട്ടുകാര്‍ കുറക്കന്മാര്‍ ഷോക്കേറ്റ് ചത്തുകിടക്കുന്നത് കണ്ടത്.  അതുവഴി മറ്റാരും കടന്നു പോകാത്തതിനാല്‍ വലിയ  ദുരന്തം ഒഴിവാകുകയായിരുന്നു. ഒരു കുറുക്കന് ഷോക്കേറ്റപ്പോള്‍ മറ്റുള്ളവ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാകും  മറ്റ് അഞ്ച് കുറുക്കന്മാര്‍ക്കും ഷോക്കേറ്റതെന്ന് സംശയിക്കുന്നു. എല്ലാ കുറുക്കന്മാരും വൈദ്യുതി കമ്പിയില്‍ കടിച്ച നിലയിലാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കല്യാണ സദ്യക്ക് പപ്പടം കിട്ടാത്തതിന് ഇത്തവണ അടി ബാലരാമപുരത്ത്, വരന്‍റെയും വധുവിന്‍റേയും ബന്ധുക്കൾ തമ്മിലടിച്ചു-VIRAL VIDEO
രണ്ടു ദിവസം വീട്ടിൽ ആളുണ്ടായിരുന്നില്ല, വീട്ടമ്മ തിരികെയെത്തിയപ്പോൾ കണ്ടത് വീടിന്റെ മുൻവാതിൽ തുറന്ന നിലയിൽ; 7 പവനും 7000 രൂപയും മോഷ്ടിച്ച നിലയിൽ