
മലപ്പുറം: പ്രവാസി യുവാവിനെ ക്രൂരമര്‍ദനത്തിരയാക്കിയ സംഭവത്തില്‍ ആറംഗ സംഘം കോട്ടക്കലില്‍ പിടിയില്‍. മലപ്പുറം കാപൂര്‍ വീട്ടില്‍ മുഹമ്മദ് ഷിമില്‍ (19), ആലത്തൂര്‍പടി പാടത്തുപീടിയേക്കല്‍ മുഹമ്മദ് റിസ്വാന്‍ (20), മലപ്പുറം ഡൗണ്‍ഹില്‍ ഒഴിക്കാപറമ്പത്ത് മുഹമ്മദ് ഫഹീം(20), മലപ്പുറം ഡൗണ്‍ഹില്‍ കീര്‍ത്തനത്തില്‍ കാര്‍ത്തിക് (19), മലപ്പുറം ഡൗണ്‍ഹില്‍ കാളംത്തട്ട അതുല്‍ കൃഷ്ണ (19), മഞ്ചേരി അരുകീഴായ കറുപ്പം വീട്ടില്‍ നിധിന്‍ (20) എന്നിവരെയാണ് എസ്.ഐ റിഷാദ് അലി അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മുഖ്യപ്രതിയടക്കം നാലുപേര്‍ ഒളിവിലാണ്.
വെള്ളിയാഴ്ച രാത്രിയാണ് പറപൂര്‍ തുമ്പത്ത് മുനീറിന്റെ മകന്‍ ഹാനിഷിനെ (23) പത്തംഗ സംഘം മര്‍ദ്ദിച്ചത്. ഹാനിഷിന്റെ സഹോദരനും പ്രതികളും തമ്മില്‍ പുത്തൂര്‍ ബൈപാസ് റോഡില്‍ നടന്ന വാക്കുതര്‍ക്കത്തില്‍ ഇടപെട്ടതാണ് അക്രമത്തിലേക്ക് വഴിവെച്ചത്. ആയുധങ്ങളുമായി സംഘടിച്ചെത്തിയ സംഘം ഹാനിഷിനെ മര്‍ദിച്ചെന്നും ശരീരത്തില്‍ വാഹനം കയറ്റിയെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. വാരിയെല്ലിനും കഴുത്തിനും പരിക്കേറ്റ ഹാനിഷ് ചങ്കുവെട്ടി അല്‍മാസ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam