
കോട്ടയം: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി രോഗം ബാധിച്ച മകന്‍റെ ചികിത്സ ചെലവിന് വഴിതേടുകയാണ് നിർധന കുടുംബം. വൈക്കം സ്വദേശികളായ ചന്ദ്രനും, ഗായത്രിയുമാണ് പതിമൂന്നുകാരന്‍റ അടിയന്തര ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നത്. കവിയാകണമെന്നാണ് ആദർശിന് ആഗ്രഹം. പക്ഷെ അസുഖത്തിന്‍റെ ബുദ്ധിമുട്ടുകൾ കുഞ്ഞുമനസ്സിനെ വല്ലാതെ തളർത്തുന്നു. വേദനകളുടെ തീരത്തിരുന്നാണ് ആദർശ് കവിതകളെഴുതുന്നത്.
ഒന്നര വയസ്സുവരെ മിടുക്കനായിരുന്ന മകനെ പെട്ടെന്നാണ് അസുഖം തളർത്തിയത്. കൂലിപ്പണിക്കാരനാണ് ആദർശിന്‍റെ അച്ഛൻ ചന്ദ്രൻ. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും കഴിയാവുന്ന ചികിത്സ മകന് നൽകി. ഇപ്പോൾ ആരോഗ്യം വളരെ മോശമാണ്. നവംബർ ഏഴിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്യാനാണ് തീരുമാനം. തുടർചികിത്സ ഉൾപ്പെടെ പത്ത് ലക്ഷം രൂപയോളം ആവശ്യമാണ്. സുമനസ്സുകളുടെ സഹായത്തിന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ കുടുംബം.
NAME - GAYATHRI R
ACC NO - 67172730410
BRANCH - SBI KULASEKHARAMANGALAM
IFSC - SBIN0070354
MOB\G PAY - 9746720208
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam