ഓടിക്കൊണ്ടിരിക്കെ ബൈക്കിന്റെ പിന്നിൽ നിന്ന് പുക; ഉടൻ ഇറങ്ങി, പിന്നാലെ ബൈക്ക് പൂർണമായും കത്തിനശിച്ചു

Published : Jan 07, 2025, 12:53 AM IST
ഓടിക്കൊണ്ടിരിക്കെ ബൈക്കിന്റെ പിന്നിൽ നിന്ന് പുക; ഉടൻ ഇറങ്ങി, പിന്നാലെ ബൈക്ക് പൂർണമായും കത്തിനശിച്ചു

Synopsis

അത്ഭുതകരമായാണ് ബൈക്കിലുണ്ടായിരുന്ന യുവാവും യുവതിയും രക്ഷപ്പെട്ടത്.

കൊച്ചി: കൊച്ചിയിൽ ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചു. വാഹനം പൂർണമായി കത്തിനശിച്ചു. തിങ്കളാഴ്ച രാത്രി 10.45ഓടെയായിരുന്നു സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവും യുവതിയും തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. 

എറണാകുളം മരട് കുണ്ടന്നൂർ മേൽപ്പാലത്തിൽ വെച്ചായിരുന്നു സംഭവം. ചേർത്തല സ്വദേശി അനന്ദുവിന്റെ ബൈക്കാണ് കത്തിനശിച്ചത്. ഓടിക്കൊണ്ടിരിക്കെ ബൈക്കിന് പിന്നിൽ നിന്ന് പുക ഉയരുന്നത് കണ്ട് ബൈക്ക് നിർത്തി ഉടനെ ഇറങ്ങുകയായിരുന്നു എന്ന് യാത്രക്കാർ പറ‌ഞ്ഞു. മിനിറ്റുകൾക്കകം തീ പടർന്ന് വാഹനം പൂർണമായി കത്തിനശിച്ചു. കടവന്ത്രയിൽ നിന്നെത്തിയ അഗ്നിശമനസേന തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം
ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം