ഇന്‍സ്റ്റഗ്രാം പരിചയം, യുവതിയുടെ 6 പവൻ കൈക്കലാക്കി, വീട്ടിലെത്തിച്ച് ഉപദ്രവം; 'മീശ' വിനീത് വീണ്ടും പിടിയിൽ

Published : Aug 24, 2023, 09:25 PM IST
ഇന്‍സ്റ്റഗ്രാം പരിചയം, യുവതിയുടെ 6 പവൻ കൈക്കലാക്കി, വീട്ടിലെത്തിച്ച് ഉപദ്രവം; 'മീശ' വിനീത് വീണ്ടും പിടിയിൽ

Synopsis

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ തിരുവനന്തപുരം സ്വദേശിനിയായ യുവതിയിൽനിന്നു പണയം വയ്ക്കുന്നതിനായി 6 പവൻ സ്വർണ്ണാഭരണങ്ങൾ ഒരു മാസം മുമ്പ് വിനീത് കൈക്കലാക്കിയിരുന്നു.  

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയിൽ നിന്നും സ്വർണാഭരണങ്ങൾ വാങ്ങി പണയം വെച്ചശേഷം തിരികെ നൽകാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ച് വരുത്തി ഉപദ്രവിച്ച സോഷ്യൽ മീഡിയ താരം അറസ്റ്റിൽ. കിളിമാനൂർ വെള്ളല്ലൂർ സ്വദേശിയും സോഷ്യൽ മീഡിയ താരവുമായ  'മീശ വിനീത്' എന്ന് വിളിക്കുന്ന വിനീത് (26) ആണ് പിടിയിലായത്. സ്വർണ്ണാഭരണങ്ങള്‍ തിരികെ ചോദിച്ച യുവതിയെ  പറഞ്ഞു വിശ്വസിപ്പിച്ചു വീട്ടിലേക്ക് വിളിച്ചു വരുത്തിയശേഷം വീടിനുള്ളിൽ വച്ച് മർദ്ദിച്ചെന്ന പരാതിയിലാണ് നടപടി.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 3 മണിയോടെയായിരുന്നു സംഭവം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ തിരുവനന്തപുരം സ്വദേശിനിയായ യുവതിയിൽനിന്നു പണയം വയ്ക്കുന്നതിനായി 6 പവൻ സ്വർണ്ണാഭരണങ്ങൾ ഒരു മാസം മുമ്പ് വിനീത് കൈക്കലാക്കിയിരുന്നു.  കാലാവധി കഴിഞ്ഞതോടെ സ്വർണ്ണാഭരണങ്ങൾ തിരികെ നൽകണമെന്ന് യുവതി വിനീതിനോട് ആവശ്യപ്പെട്ടു. ഇതോടെ വിനീത് യുവതിയെ ആഭരണങ്ങള്‍ നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തി. കിളിമാനൂരിലെത്തിയ യുവതിയെ ബൈക്കിൽ വീട്ടിലെത്തിച്ച ശേഷം മർദ്ദിച്ചെന്നാണ് പരാതി.

യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സോഷ്യൽ മീഡിയ താരമായ മീശ വിനീത് നേരത്തെ മോഷണ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. കിളിമാനൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഇയാൾ നിലവിൽ കോടതി ജാമ്യത്തിൽ കഴിഞ്ഞു വരികയായിരുന്നു. ഇയാൾക്കെതിരെ കാപ്പാ ആക്ട് പ്രകാരമുള്ള നടപടികൾ സ്വീകരിച്ചുവരുന്നതിനിടയ്ക്കാണ് പുതിയ കേസ്. ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാർ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി ജയൻ എന്നിവരുടെ നേതൃത്വത്തിൽ കിളിമാനൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ രാജി കൃഷ്ണൻ എസ് സി പി ഒ മഹേഷ് പ്രജിത്ത് കിരൺ ശ്രീരാജ് അരുൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ വിനീതിനെ റിമാൻഡ് ചെയ്തു.

Read More : ചരക്കുവാഹന ഡ്രൈവര്‍മാരുടെ ഉമിനീർ പരിശോധന, ഇന്ത്യയിലെ ആദ്യ പഠന റിപ്പോർട്ട് ഞെട്ടിക്കുന്നത്...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മാനവിന്റെ തിളക്കമുള്ള മനസ്സ്, കളിക്കളത്തിൽ നിന്ന് കിട്ടിയ സ്വർണ്ണമാല ഉടമയ്ക്ക് കൈമാറി ആറാം ക്ലാസുകാരൻ, നാടിന്റെ കൈയടി!
കൊച്ചി നോർത്ത് റെയിൽവേ സ്റ്റേഷനടുത്തുള്ള ലോഡ്ജിൽ 28 കാരനെ പൊക്കി, കിട്ടിയത് 252.48 ഗ്രാം എംഡിഎംഎ: വൻ രാസലഹരി വേട്ട