
കാസർകോട്: കാസർകോട് പൊയിനാച്ചി പറമ്പിൽ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വേണുഗോപാൽ ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. ഡിസംബർ 29ന് ഇവരുടെ ഏകമകൻ ട്രെയിൻ തട്ടി മരിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ വീട്ടിലെ ഹാളിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബർ 29 ന് വേടന്റെ സംഗീത പരിപാടി കാണാൻ വരുന്നതിനിടെയാണ് ഇവരുടെ 19 വയസുള്ള മകൻ ശിവാനന്ദ് ട്രെയിൻ തട്ടി മരിച്ചത്. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു ശിവാനന്ദ്. ഈ സംഭവത്തിന് ശേഷം ഇവർ കടുത്ത മാനസിക വിഷമത്തിലായിരുന്നു. ഇത് സംബന്ധിച്ച് ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്. ഇവരുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. ഏകമകനാണ് നഷ്‌പ്പെട്ടത്. അതുകൊണ്ട് ഇനി ജീവിച്ചിരിക്കുന്നില്ല എന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam