
ആലപ്പുഴ: ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടില്‍ സ്പീഡ് ബോട്ട് ഇടിച്ച് അപകടം. ആലപ്പുഴയില്‍ നിന്നും കാവാലത്തേക്ക് യാത്ര തിരിച്ച എ 64 എന്ന ബോട്ടിന്റെ മുന്‍വശത്താണ് സ്പീഡ് ബോട്ട് ഇടിച്ചുകയറിയത്. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം തെറ്റിയാണ് അപകടം സംഭവിച്ചതെന്നാണ് സ്പീഡ് ബോട്ടിലുള്ളവര്‍ പറഞ്ഞതെന്ന് ജലഗതാഗത വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ജലഗതാഗത വകുപ്പിന്റെ പരാതിയെ തുടര്‍ന്ന് ആലപ്പുഴ നോര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടം നടക്കുമ്പോള്‍ യാത്രാ ബോട്ടില്‍ 22 പേരുണ്ടായിരുന്നു. നെഹ്റുട്രോഫി വാര്‍ഡിലുള്ള ജെട്ടിയിലേക്ക് അടുക്കുമ്പോഴായിരുന്നു സംഭവം.
അപകടത്തില്‍ ജലഗതാഗത വകുപ്പിന് ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചു. ഇത് സംബന്ധിച്ച വിശദമായ പരിശോധനകള്‍ നടക്കുകയാണ്. ശക്തമായ ഇടിയില്‍ ബോട്ട് ആടി ഉലഞ്ഞെങ്കിലും ജീവനക്കാരിടപെട്ട് ബോട്ട് സുരക്ഷിതമായി ജെട്ടിയിലേക്ക് അടുപ്പിച്ചു. യാത്രക്കാരെ മറ്റൊരു ബോട്ടില്‍ കൊണ്ടുപോയി. മുന്‍പും സ്പീഡ് ബോട്ടുകള്‍ അപകടങ്ങളുണ്ടാക്കിയിരുന്നു. അതിവേഗത്തില്‍ ചീറിപാഞ്ഞ് വരുന്ന സ്പീഡ്ബോട്ടുകള്‍ അപകട സാധ്യതയുണ്ടാക്കുന്നതായി ആരോപണമുണ്ട്. സ്പീഡ് ബോട്ടുകളെ നിയന്ത്രിക്കാന്‍ ശക്തമായ നടപടികള്‍ വേണമെന്നാണ് ബോട്ട് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam