
അമ്പലപ്പുഴ: പഴയങ്ങാടിയില്‍ നിയന്ത്രണം തെറ്റിയ കാര്‍ തലകീഴായി മറിഞ്ഞു. ദേശീയ പാതയില്‍ പുറക്കാട് പഴയങ്ങാടി ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. ഗുജറാത്തില്‍ നിന്ന് മാവേലിക്കരയിലേക്ക് പോയ കാറാണ് അപകടത്തില്‍പ്പെട്ടത്. നിര്‍മാണം നടക്കുന്ന ദേശീയ പാതയിലെ കുഴിയില്‍ വീണ് നിയന്ത്രണം തെറ്റിയ കാര്‍ റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന കമ്പികള്‍ തകര്‍ത്താണ് തലകീഴായി മറിഞ്ഞത്. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും പരുക്കുകളില്ലാതെ രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു.
ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീടിന്റെ മതിലും വൈദ്യുതി ലൈനുകളും തകര്‍ന്നു
അമ്പലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീടിന്റെ മതിലും വൈദ്യുതി ലൈനുകളും തകര്‍ന്നു. അപകടത്തില്‍ നിന്ന് യുവതിയും മകനും അത്ഭുതകരമായി രക്ഷപെട്ടു. പുറക്കാട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് കരൂര്‍ വെള്ളാഞ്ഞിലിയില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. തെക്കേ മുണ്ടക്കല്‍ വീടിന്റെ മതിലാണ് കൂറ്റന്‍ പുളിമരം വീണ് തകര്‍ന്നത്. ഈ വീട്ടില്‍ വാടകക്ക് താമസിക്കുന്ന കൃഷ്ണരാജിന്റെ ഭാര്യ രാഖി മോളും മകന്‍ വസുദേവും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മതില്‍ക്കെട്ടിനുള്ളിലുണ്ടായിരുന്ന മറ്റ് വൃക്ഷങ്ങളും തകര്‍ന്നു. വൈദ്യുതി ലൈനുകള്‍ പൊട്ടിയതിനെത്തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതബന്ധവും നിലച്ചു.
ഗൂഗിള്‍ സംഘം ചെന്നൈയിലേക്ക്; പിക്സല്‍ സ്മാര്‍ട്ട്ഫോണുകള്‍ തമിഴ്നാട്ടില്‍ നിര്‍മിക്കാൻ ധാരണ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam