നഴ്സസ് ദിനത്തിൽ ലിനിയെ ആദരിച്ച് സർക്കാർ; ശ്രവണസഹായി കോവളത്ത് കളഞ്ഞുപോയ ആറുവയസുകാരനും സഹായം

By Web TeamFirst Published May 13, 2019, 9:48 AM IST
Highlights

സംസ്ഥാന സർക്കാർ മികച്ച നേഴ്സിനു നൽകുന്ന പുരസ്കാരം ലിനിയോടുള്ള ആദരസൂചകമായി സിസ്റ്റർ ലിനി പുതുശേരി അവാർഡ് എന്നാക്കിയിരുന്നു. കോട്ടയം കടന്നാടെ സിഎച്ച്സിയിലെ സ്റ്റാഫ് നഴ്സ് ദിനു എംജോയ്, കോഴിക്കോട് മെഡിക്കൽ കോളേജ് ഹെഡ്നേഴ്സ് ഗീത പി, പാണ്ടനാട് സിഎച്ച് സിയിലെ നഴ്സിംഗ് സൂപ്രവൈസർ വത്സല കുമാരി എന്നിവരാണ് പുരസ്കാരം നേടിയത്

കണ്ണൂര്‍:  നഴ്സസ് ദിനത്തിൽ ലിനിയെ ആദരിച്ച് സർക്കാർ. മികച്ച സേനവത്തിനുള്ള ലിനി പുരസ്കാരം ആരോഗ്യമന്ത്രി വിതരണം ചെയ്തു. വിനോദ യാത്രയ്ക്കിടെ ശ്രവണസഹായി കളഞ്ഞുപോയ കണ്ണൂരിലെ ആറുവയസുകാരൻ യാദവിന് പുതിയ ഉപകരണം മന്ത്രി നൽകി.

നിപ്പ ബാധിച്ച രോഗിയെ ശുശ്രൂശിക്കുന്നതിനിടെ രോഗം പകർന്ന് മരിച്ച ലിനിയുടെ ഓർമ്മയിലാണ് സംസ്ഥാനത്തെ നേഴ്സ് സമൂഹം നേഴ്സസ് ദിനാചരണം നടത്തിയത്. സംസ്ഥാന സർക്കാർ മികച്ച നേഴ്സിനു നൽകുന്ന പുരസ്കാരം ലിനിയോടുള്ള ആദരസൂചകമായി സിസ്റ്റർ ലിനി പുതുശേരി അവാർഡ് എന്നാക്കിയിരുന്നു. കോട്ടയം കടന്നാടെ സിഎച്ച്സിയിലെ സ്റ്റാഫ് നഴ്സ് ദിനു എംജോയ്, കോഴിക്കോട് മെഡിക്കൽ കോളേജ് ഹെഡ്നേഴ്സ് ഗീത പി, പാണ്ടനാട് സിഎച്ച് സിയിലെ നഴ്സിംഗ് സൂപ്രവൈസർ വത്സല കുമാരി എന്നിവരാണ് പുരസ്കാരം നേടിയത്.

കണ്ണൂരിൽ നടന്ന ചടങ്ങിൽ ലിനിയുടെ കുടുംബവും എത്തി. കഴിഞ്ഞ മാസം വിനോദയാത്രയ്ക്കിടെ കോവളത്തുനിന്നും ശ്രവണസഹായി നഷ്ടപ്പെട്ട യാദവ് കൃഷ്ണയ്ക്ക് ആറ്ലക്ഷത്തോളം രൂപ വിലവരുന്ന ഉപകരണം സർക്കാർ നൽകി.

click me!