മാലിന്യ സംസ്കരണ - ശുചീകരണ പ്രവർത്തനം; കോഴിക്കോട് കോർപ്പറേഷന് സംസ്ഥാന തല അംഗീകാരം

Web Desk   | Asianet News
Published : Jan 23, 2020, 01:45 PM IST
മാലിന്യ സംസ്കരണ - ശുചീകരണ പ്രവർത്തനം; കോഴിക്കോട് കോർപ്പറേഷന് സംസ്ഥാന തല അംഗീകാരം

Synopsis

തദ്ദേശഭരണ വകുപ്പു മന്ത്രി ഏ.സി. മൊയ്തിനിൽ നിന്നും കോർപറേഷൻ ഡെപ്യൂട്ടി മേയർ മീരദർശക് പുരസ്കാരം ഏറ്റുവാങ്ങി.

കോഴിക്കോട്: മാലിന്യ സംസ്കരണ- ശുചീകരണ രംഗത്തെ മികച്ച പ്രവർത്തനം കണക്കിലെടുത്ത് കോഴിക്കോട് കോർപ്പറേഷന് സംസ്ഥാന സർക്കാറിന്റെ അംഗീകാരവും ഉപഹാരവും ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ശുചിത്വ സംഗമത്തിൽ വച്ചായിരുന്നു സമ്മാനദാനം. തദ്ദേശഭരണ വകുപ്പു മന്ത്രി ഏ.സി. മൊയ്തിനിൽ നിന്നും കോർപറേഷൻ ഡെപ്യൂട്ടി മേയർ മീരദർശക് പുരസ്കാരം ഏറ്റുവാങ്ങി.

മുഖ്യമന്ത്രി പിണറായി വിജയൻ ,ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ, കൃഷി മന്ത്രി സുനിൽകുമാർ, ധനമന്ത്രി  തോമസ് ഐസക്, വി.കെ.  പ്രശാന്ത് എംഎൽഎ, ഹരിത കേരള മിഷൻ വൈസ് ചെയർപേഴ്സൺ ടി.എൻ. സീമ, ശുചിത്വമിഷൻ എക്സി.ഡയറക്ടർ, 
മീർ മുഹമ്മദലി, ചെറിയാൻ ഫിലിപ്പ്, തദ്ദേശഭരണ വകുപ്പ് മേധാവികൾ, മേയർമാർ, ചെയർമാൻമാർ, ജില്ലാ - ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാർ ,ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കോഴിക്കോട് കോർപ്പറേഷന് വേണ്ടി വിഷയാവതരണത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.കെ. വത്സൻ, റിഷാദ് എന്നിവർ പങ്കെടുത്തു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ പൊള്ളലേറ്റു; ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
നെതര്‍ലന്‍റ്സിൽ നിന്ന് കൊറിയര്‍ വഴി എത്തിച്ചു, വാടാനപ്പള്ളിയിൽ മാരക എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ