ബോധരഹിതനായി കുഴഞ്ഞുവീണ് യാത്രക്കാരന്‍; ആശുപത്രിയിലേക്ക് പാഞ്ഞ് കെഎസ്ആര്‍ടിസി

Published : Aug 13, 2023, 11:56 AM IST
ബോധരഹിതനായി കുഴഞ്ഞുവീണ് യാത്രക്കാരന്‍; ആശുപത്രിയിലേക്ക് പാഞ്ഞ് കെഎസ്ആര്‍ടിസി

Synopsis

'യാത്രക്കാരന്റെ നില തൃപ്തികരമായെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് ബസ് വിതുരയിലേക്ക് സര്‍വീസ് നടത്തിയത്.'

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് ജീവനക്കാര്‍. വെള്ളിയാഴ്ച കെഎസ്ആര്‍ടിസി വിതുര ഡിപ്പോയിലെ ഡ്രൈവര്‍ സാജു, കണ്ടക്ടര്‍ പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ബന്ധുക്കളെ വിവരം അറിയിച്ചു. അവര്‍ എത്തുന്നത് വരെ ആശുപത്രിയില്‍ തുടരുകയും ചെയ്തു. യാത്രക്കാരന്റെ നില തൃപ്തികരമായെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് ബസ് വിതുരയിലേക്ക് സര്‍വീസ് നടത്തിയത്. 

ഉറവ വറ്റാത്ത നന്മയെന്നാണ് സംഭവത്തെ ജി സ്റ്റീഫന്‍ എംഎല്‍എ വിശേഷിപ്പിച്ചത്. 'ഒരു നിമിഷം പോലെ വൈകാതെ അവര്‍ ചെയ്ത പ്രവര്‍ത്തിയിലൂടെ രക്ഷിച്ചെടുത്തത് ഒരു മനുഷ്യ ജീവനെ ആയിരുന്നു. ഒരു കുടുംബത്തിന്റെ പ്രതീക്ഷയെ ആയിരുന്നു. സാജുവും പ്രശാന്തും സിപിഐഎം അംഗങ്ങളാണ്. ഇരുവരെയും ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നു.' സമയമില്ലെന്ന്  പറയുന്ന ലോകത്ത്, ഒരു മനുഷ്യന് വേണ്ടി തങ്ങളുടെ തിരക്കുകള്‍ മാറ്റി വെച്ച യാത്രക്കാരെയും അഭിനന്ദിക്കുന്നുവെന്ന് ജി സ്റ്റീഫന്‍ പറഞ്ഞു. 

ജി സ്റ്റീഫന്‍ എംഎല്‍എയുടെ കുറിപ്പ്: മനുഷ്യര്‍ എന്തൊരു പദമാണത്. വിതുര കെ എസ് ആര്‍ ടി സി ഡിപ്പോയിലെ RPA 40 ആം നമ്പര്‍ ബസ്സ്, കഴിഞ്ഞ വെള്ളിയാഴ്ചയും രാവിലെ 07.30ന് പതിവ് പോലെ സ്റ്റാന്‍ഡില്‍ നിന്നും മെഡിക്കല്‍ കോളേജിലേയ്ക്ക് പുറപ്പെട്ടു. 08.50 മെഡിക്കല്‍ കോളേജില്‍ എത്തി 09 മണിയ്ക്ക് തിരികെ വിതുരയിലേയ്ക്ക് മടങ്ങാന്‍ തുടങ്ങി. ബസ്സ് പുറപ്പെട്ട് ജി ജി ഹോസ്പിറ്റല്‍ സിഗ്‌നലിന് സമീപം എത്തുമ്പോഴാണ് മുന്നിലിരൂന്ന ഒരു യാത്രക്കാരന്‍ ബോധരഹിതനായി കുഴഞ് വീഴുന്നത് കണ്ടക്ടര്‍ പ്രശാന്ത് കാണുന്നത്. ഒരു നിമിഷം വൈകാതെ ഡ്രൈവര്‍ സാജു, ഉടന്‍ തന്നെ ബസ്സ് അടുത്തുള്ള കോസ്‌മോ ഹോസ്പിറ്റലിലേയ്ക്ക് ഓടിച്ച് കയറ്റി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് യാത്രക്കാരന് വിദഗ്ദ ചികിത്സ ഉറപ്പാക്കി, ബാഗിലുണ്ടായിരുന്ന രേഖകള്‍ പരിശോധിച്ച് ബന്ധുക്കളെ വിവരം അറിയിച്ചു. അവര്‍ എത്തുന്നത് വരെ അവിടെ തുടര്‍ന്നു. തുടര്‍ന്ന് യാത്രക്കാരന്റെ നില ത്യപ്തികരം എന്ന് ബോദ്ധ്യപ്പെട്ടതിന് ശേഷം ബസ്സ് വിതുരയ്ക്ക് മടങ്ങി. ഒരു നിമിഷം പോലെ വൈകാതെ അവര്‍ ചെയ്ത പ്രവര്‍ത്തിയിലൂടെ രക്ഷിച്ചെടുത്തത് ഒരു മനുഷ്യ ജീവനെ ആയിരുന്നു. ഒരു കുടുംബത്തിന്റെ പ്രതീക്ഷയെ ആയിരുന്നു. ഡ്രൈവര്‍ സാജു സി പി ഐ എം തോളിക്കോട് ലോക്കല്‍ കമ്മിറ്റി അംഗമാണ്. കണ്ടക്ടര്‍ പ്രശാന്ത് സി പി ഐ എം മുന്‍ കല്ലാര്‍ ബ്രാഞ്ച് സെക്രട്ടറിയും നിലവില്‍ പാര്‍ട്ടി അംഗവും..ഇരുവരേയും ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നു. ഒപ്പം സമയമില്ല എന്ന് പറയുന്ന ലോകത്ത്, ഒരു മനുഷ്യന് വേണ്ടി തങ്ങളുടെ തിരക്കുകള്‍ മാറ്റി വെച്ച യാത്രക്കാരേയും..ഉറവ വറ്റാത്ത നന്മ.

  'പുതുപ്പള്ളിയിൽ വികസനം ചർച്ച ചെയ്യാനുണ്ടോ? സമയവും തീയതിയും കോൺ​ഗ്രസിന് തീരുമാനിക്കാം'  
 

PREV
Read more Articles on
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു