കൂടൽമാണിക്യത്തിൽ ഇടഞ്ഞ ആനയെ പകർത്തുന്നതിനിടെ ചാനൽ ക്യാമറയ്ക്ക് നേരെ പാപ്പാൻമാരുടെ കല്ലേറ്

Published : May 01, 2026, 10:10 PM IST
Elephant

Synopsis

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്ര ഉത്സവത്തിനെത്തിച്ച വാഴ്‌വാടി കാശിനാഥൻ എന്ന ആന ഇടഞ്ഞ് രണ്ടാം പാപ്പാൻ കൊല്ലപ്പെട്ടു. നെഞ്ചിന് ചവിട്ടേറ്റ ശ്രീകുട്ടൻ (25) ആണ് മരിച്ചത്, ഒന്നാം പാപ്പാൻ അമൽ പരിക്കുകളോടെ ചികിത്സയിലാണ്.  

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്ര ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് രണ്ടാം പാപ്പാൻ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വാഴ്‌വാടി കാശിനാഥൻ എന്ന ആനയാണ് അക്രമാസക്തനായത്. ഉച്ചയോടെ അക്രമാസക്തനായ ആന താൽക്കാലിക ഷെഡ് തകർക്കുകയും പാപ്പാൻമാരെ ആക്രമിക്കുകയുമായിരുന്നു. നെഞ്ചിന് ചവിട്ടേറ്റ രണ്ടാം പാപ്പാൻ ശ്രീകുട്ടൻ (25) ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. ഒന്നാം പാപ്പാൻ അമൽ (28) പരിക്കുകളോടെ ചികിത്സയിലാണ്.

തുടർച്ചയായ അസ്വാഭാവികത: കഴിഞ്ഞ ദിവസം രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയും ഇതേ ആന ഇടയാൻ ശ്രമിച്ചിരുന്നു. അന്ന് ആനയെ നിയന്ത്രിച്ച് ദേവസ്വം പറമ്പായ കൊട്ടിലായ്ക്കലിൽ തളച്ചിരിക്കുകയായിരുന്നു. ആന ഇടഞ്ഞ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ ചാനൽ ക്യാമറാമാന് നേരെ ആനക്കാർ കല്ലെറിഞ്ഞു. കൂടൽമാണിക്യം ആനയുടെ പാപ്പാൻ സുനിയാണ് കല്ലെറിഞ്ഞതെന്നാണ് വിവരം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം കിട്ടി, പരിശോധനക്കെത്തിയപ്പോൾ വീട്ടില്‍ 'മിനി ബിവറേജ്'; വില്‍പ്പനയ്ക്കായി സൂക്ഷിച്ച മദ്യവുമായി ഒരാള്‍ അറസ്റ്റില്‍
ആശാന് 150 ലധികം മോഷണക്കേസുകള്‍, ശിഷ്യന് 50 കേസുകള്‍; കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട്ടില്‍ പിടിയില്‍