
കൊച്ചി: ട്രെയിനിന് നേരെ എറണാകുളത്ത് വെച്ച് കല്ലേറുണ്ടായി. കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് വന്ന ഇന്റർസിറ്റി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. എറണാകുളം ജില്ലയിൽ പ്രവേശിച്ച ട്രെയിൻ ഇടപ്പള്ളി പാലം പിന്നിട്ട ശേഷമാണ് കല്ലേറുണ്ടായതെന്നാണ് വിവരം. രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. കല്ലേറിൽ ആർക്കും പരിക്കേറ്റതായി വിവരമില്ല. പൊലീസ് പരിശോധന തുടങ്ങി.