പുറത്തിറങ്ങിയാൽ കടി ഉറപ്പ്! കണ്ണൂര്‍ നഗരത്തെ വിറപ്പിച്ച് തെരുവുനായ ആക്രമണം, കോര്‍പ്പറേഷനിലും പ്രതിഷേധം, കയ്യാങ്കളി

Published : Jun 18, 2025, 11:47 AM IST
kannur stray dog menance

Synopsis

അക്രമ സ്വഭാവമുള്ള കൂടുതൽ നായകള്‍ നഗരത്തിലുണ്ടെന്നാണ് വിവരം

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിൽ തെരുവുനായ ആക്രമണം തുടരുന്നു. ഇന്ന് രാവിലെ പലസമയങ്ങളിലായി 16 പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. റെയിൽവെ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. അക്രമ സ്വഭാവമുള്ള കൂടുതൽ നായകള്‍ നഗരത്തിലുണ്ടെന്നാണ് വിവരം. 

ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നായ്ക്കളെ പിടികൂടുകയാണ്. ഇന്നലെ മാത്രം 56 പേരെയാണ് തെരുവുനായ ആക്രമിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസവും നഗരത്തിൽ പുറത്തിറങ്ങാൻ കഴിയാത്ത വിധി തെരുവുനായ ആക്രമണം രൂക്ഷമായതോടെ കോര്‍പ്പറേഷൻ കൗണ്‍സിൽ യോഗത്തിലും പ്രതിഷേധം ഉയര്‍ന്നു. പ്രതിപക്ഷ നേതാക്കള്‍ പ്ലക്കാര്‍ഡുകളും കയ്യിലേന്തി കൗണ്‍സിൽ യോഗത്തിനിടെ എത്തുകയായിരുന്നു.  എൽഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിൽ കൗണ്‍സിൽ യോഗം മുടങ്ങി.

മേയറുടെ മൈക്ക് പിടിച്ചുവാങ്ങി പ്രതിഷേധം ഉയര്‍ത്തി. ഇതിനിടെ ഭരണപക്ഷ നേതാക്കള്‍ പ്രതിരോധിച്ചു. കയ്യാങ്കളിക്കുശേഷം കോര്‍പ്പറേഷന് പുറത്ത് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇന്നലെ 56 പേരെ കടിച്ച നായയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. തെരുവുനായ്ക്കളെ പിടികൂടാൻ കോര്‍പ്പറേഷൻ ഒന്നും ചെയ്യുന്നില്ലെന്നാണ് ആരോപണം. തെരുവുനായ ആക്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. മേയറുടെ ഡയസിൽ കയറിയാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചത്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി