കായംകുളത്ത് തെരുവ് നായ ശല്യം രൂക്ഷം; ഏഴ് പേര്‍ക്ക് കടിയേറ്റു

Published : May 20, 2021, 12:49 AM IST
കായംകുളത്ത് തെരുവ് നായ ശല്യം രൂക്ഷം; ഏഴ് പേര്‍ക്ക് കടിയേറ്റു

Synopsis

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ കൊറ്റുകുളങ്ങരയിൽ ഏഴ് വയസ്സുള്ള കുട്ടിയെയാണ് ആദ്യം തെരുവ് നായ കടിച്ചത്. 

കായംകുളം: നഗരസഭയിലെ വിവിധ സ്ഥലങ്ങളിൽ കുട്ടികൾ ഉൾപ്പെടെ ഏഴ് പേരെ തെരുവ് നായ കടിച്ചു. കായംകുളം മൂന്ന് പുരക്കൽ നിസ്താറിന്റെ മകൾ നൂറ (7 ) കൊറ്റുകുളങ്ങര എരുവ വാഴപ്പള്ളി ൽ സുബൈദ ( 55 ) എരുവ കടവിൽ സരസമ്മ (77 ) തോപ്പിൽ കിഴക്കതിൽ രാധാമണി (57 ) മോഹനാലയം മോഹൻ (65) പനമൂട്ടിൽ തറയിൽ മായ (45 ) രാധാകൃഷ്ണൻ (55 ) എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. 

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ കൊറ്റുകുളങ്ങരയിൽ ഏഴ് വയസ്സുള്ള കുട്ടിയെയാണ് ആദ്യം തെരുവ് നായ കടിച്ചത്. പിന്നീട് ആണ് എരുവ , പത്തിയൂർ ഭാഗങ്ങളിലുള്ളവരെ നായ ആക്രമിച്ചത്. തെരുവ് നായയുടെ ആക്രമണത്തിനരയായവരെ ആദ്യം കായംകുളം താലൂക്ക് ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇവരെ ചികിത്സക്കായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രിയോടെ കോയിക്കൽപ്പടി പാലത്തിനു സമീപം വെച്ച് ഒരു തെരുവ് നായയെ നാട്ടുകാർ കൊന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നടപ്പാതയില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് ചോദ്യം ചെയ്തു, ​ഗുരുവായൂർ ക്ഷേത്രനടയിൽ വഴിയോരക്കച്ചവടക്കാരന് ക്രൂരമർദ്ദനം
യാത്രക്കാരുടെ ജീവന്‍ പന്താടി 'മരണക്കളി' നടത്തിയ ഡ്രൈവർ അഴിക്കുള്ളിൽ; ചുമത്തിയത് മനപൂര്‍വമല്ലാത്ത നരഹത്യാശ്രമ കുറ്റം