പിഞ്ചുബാലന്‍ ഉള്‍പ്പെടെ 10 പേരെ ഓടിച്ചിട്ട് കടിച്ചു, പിന്നാലെ തെരുവ് നായ ചത്ത നിലയിൽ, ആശങ്ക

Published : May 28, 2025, 08:09 AM ISTUpdated : May 28, 2025, 08:13 AM IST
പിഞ്ചുബാലന്‍ ഉള്‍പ്പെടെ 10 പേരെ ഓടിച്ചിട്ട് കടിച്ചു, പിന്നാലെ തെരുവ് നായ ചത്ത നിലയിൽ, ആശങ്ക

Synopsis

പരുക്കേറ്റവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും, വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും ചികിത്സ തേടി.

തൃശൂര്‍: വടക്കാഞ്ചേരി പാര്‍ളിക്കാട് പത്താംകല്ല് കനാല്‍ റോഡില്‍ തെരുവുനായയുടെ ആക്രമണത്തില്‍ രണ്ടു വയസുകാരന്‍ ഉള്‍പ്പെടെ പത്തു പേര്‍ക്ക് കടിയേറ്റു. കഴിഞ്ഞ ദിവസം രാവിലെ 7.30നും 11നും ഇടയിലാണ് വിവിധ ഭാഗങ്ങളില്‍ തെരുവുനായയുടെ ആക്രമണമുണ്ടായത്. 

പരുക്കേറ്റവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും, വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. പാറക്കുന്ന് വീട്ടില്‍ അമ്മിണി (70), പേരക്കുട്ടിയായ രണ്ടു വയസുകാരന്‍, ചൂണ്ടല്‍ വീട്ടില്‍ ബേബി (55), പുത്തന്‍വീടികയില്‍ വീട്ടില്‍ കുഞ്ഞിമ്മ (60), തൊഴിലുറപ്പ് തൊഴിലാളിയായ പ്ലാക്കില്‍ വീട്ടില്‍ റഹ്മത്ത് (58), ചീനിക്ക പറമ്പില്‍ വീട്ടില്‍ അബ്ദുറഹ്മാന്‍ (65), ഭാര്‍ഗവി (65), ചീനക്കപറമ്പില്‍ മുഹമ്മദ്   (60), പുത്തന്‍കുളം മുഹമ്മദ് (60), പൂവത്തിങ്കല്‍ സുലൈമാന്‍ (65) എന്നിവര്‍ക്കാണ് കടിയേറ്റത്. നിരവധിപേരെ കടിച്ച നായയെ വൈകിട്ട് ചത്ത നിലയില്‍ കണ്ടെത്തി.

PREV
Read more Articles on
click me!

Recommended Stories

ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് എറിയുന്നു, പൊതി ശേഖരിക്കുന്നത് യുവതി, കണ്ടത് നാട്ടുകാർ, പൊലീസ് പിടിച്ചു, പൊതിയിൽ കഞ്ചാവ്
മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു