അക്രമകാരിയായ തെരുവുനായയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വെടിവെച്ചു കൊന്നു

Published : Jun 30, 2026, 05:02 PM IST
stray dog

Synopsis

സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമാവുന്നു. കൊല്ലത്ത് നാട്ടുകാരെ കടിച്ച അക്രമകാരിയായ നായയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വെടിവെച്ചു കൊന്നു

കൊല്ലം: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷം. കൊല്ലം ഇടമുളക്കൽ പന്ത്രണ്ടാം വാർഡിൽ അക്രമകാരിയായ തെരുവ് നായയെ വെടിവെച്ചു കൊന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് നാട്ടുകാരെ കടിച്ച നായയെ വെടിവെച്ച് കൊന്നത്.

ചൂണ്ടൽ സർക്കാർ യുപി സ്കൂളിന് ഇന്നും അവധി

തെരുവുനായ ശല്യം രൂക്ഷമായതോടെ തൃശ്ശൂർ ചൂണ്ടൽ സർക്കാർ യുപി സ്കൂളിന് ഇന്നും അവധിയായിരുന്നു. സ്കൂൾ കോമ്പൗണ്ടിലെ അക്രമകാരികളായ നായകളെ പിടികൂടാൻ കഴിയാതെ വന്നതോടെയാണ് സ്കൂളിന് രണ്ടാം ദിവസം അവധി നൽകേണ്ടിവന്നത്. മുഴുവൻ നായകളെയും പിടികൂടി നാളെയെങ്കിലും പ്രവർത്തി ദിനമാകുമെന്ന പ്രതീക്ഷയിലാണ് സ്കൂൾ അധികൃതർ. 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗത്ത് ഇന്ത്യൻ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ താഴ് തകർത്ത് കുടുംബത്തിന് മരുന്നും ചികിത്സാരേഖകളും എടുത്തുനൽകി യൂത്ത് കോൺഗ്രസ്
പതര്‍ച്ചയിലും തളരാതെ പത്തനംതിട്ട; ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം, ഇടത് കോട്ടയിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്ത്