
പാലക്കാട്: തെരുവ് നായ്ക്കൾ വീട്ടമ്മയുടെ ആടിനെ കടിച്ചുകൊന്നു. മണ്ണാർക്കാട് തച്ചനാട്ടുകര ചെത്തല്ലൂർ മുടായിൽ വിജയലക്ഷ്മിയുടെ മൂന്നുവർഷം പ്രായമുള്ള ആടിനെയാണ് തെരുവുനായ്ക്കൾ കടിച്ചു കൊന്നത്. സമീപത്തുള്ള പറമ്പിൽ ആടിനെ കെട്ടി വീട്ടിലേക്ക് പോയ സമയത്താണ് അഞ്ചോളം നായ്ക്കൾ എത്തി ആടിനെ കടിച്ച് പരിക്കേൽപ്പിച്ചത്. മൃഗാശുപത്രിയിൽ കൊണ്ടുപോയെങ്കിലും ആട് ചത്തു. മൂന്നുകൊല്ലം മുമ്പ് പഞ്ചായത്തിൽ നിന്നും ലഭിച്ച ആടായിരുന്നു ചത്തത്.