
കൊച്ചി: മൂവാറ്റുപുഴയിൽ വീടിനുള്ളിലെ പ്ലഗ് പ്രവർത്തിപ്പിക്കുന്നതിനിടെ പതിനഞ്ചുകാരൻ ഷോക്കേറ്റ് മരിച്ചു. രണ്ടാർ കക്കാട്ട് ഷിഹാബിന്റെ മകൻ നാദിർഷാ ആണ് മരിച്ചത്. മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കന്‍ററി സ്കൂളിൽ നിന്ന് പത്താം ക്ലാസ് പഠനം പൂർത്തിയാക്കി നില്‍ക്കുകയായിരുന്നു നാദിര്‍ഷ. പ്ലസ് വൺ പ്രവേശനം കാത്തിരിക്കുമ്പോഴാണ് അപകടം.
മഴക്കാലത്ത് പതിയിരിക്കുന്നത് നിരവധി അപകടങ്ങള്‍, ജാഗ്രത വേണം; മുന്നറിയിപ്പ് നല്‍കി കെഎസ്ഇബി
കാലവര്‍ഷ കാലത്ത് ഉണ്ടാവാനിടയുള്ള അപകടങ്ങളും സ്വാഭാവിക വൈദ്യുതി തടസങ്ങളും പരമാവധി കുറയ്ക്കുന്നതിന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി അധികൃതരുടെ മുന്നറിയിപ്പ്. വൈദ്യുതി സുരക്ഷയ്ക്കായി വീടുകളിലും സ്ഥാപനങ്ങളിലും എര്‍ത്ത് ലീക്കേജ് സര്‍ട്ട് ബ്രേക്കര്‍ (ഇഎല്‍സിബി) സ്ഥാപിക്കണം. വൈദ്യുതക്കമ്പിക്ക് സമീപം ലോഹതോട്ടികള്‍ ഉപയോഗിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.
കെഎസ്ഇബിയുടെ മുന്നറിയിപ്പ് ഇങ്ങനെ
വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കുന്നതോ വൈദ്യുതി അപകടങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ബന്ധപ്പെട്ട സെക്ഷനുകളിലോ 1912 ,9496010101 ടോള്‍ഫ്രീ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാവുന്നതാണ്.
വൈദ്യുതാഘാതത്തില്‍നിന്ന് കന്നുകാലികള്‍ക്ക് സംരക്ഷണം നല്‍കാം
മഴക്കാലത്ത് കന്നുകാലികള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുന്നത് ഒഴിവാക്കാന്‍ ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
കന്നുകാലികളുടെ മേലേ ലൈന്‍ പൊട്ടിവീണോ പൊട്ടിവീണ ലൈനില്‍ കന്നുകാലികള്‍ ചവിട്ടിയൊ അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. മഴക്കാലത്ത് അലസമായി കന്നുകാലികളെ അഴിച്ചു വിടാതിരിക്കാന്‍ ശ്രദ്ധിക്കണം.
വൈദ്യുത ലൈനിന് താഴെ തൊഴുത്ത് നിര്‍മിക്കരുത്. പാടത്ത് മേയാന്‍ വിടുന്നവയെ ഒരിക്കലും പോസ്റ്റിലോ സ്റ്റേ വയറിലോ കെട്ടരുത്. വീടുകളിലെ എര്‍ത്ത് വയറിലോ എര്‍ത്ത് പൈപ്പിലോ പശു ചവിട്ടാതെ ശ്രദ്ധിക്കണം. കന്നുകാലികളുടെ കുളമ്പ് എര്‍ത്ത് വയറിലും എര്‍ത്ത് പൈപ്പിലും കുടുങ്ങി ഷോക്കടിച്ച് ചാവുന്ന അപകടങ്ങള്‍ സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ നിര്‍ദേശം.
തമിഴ്നാട്ടിൽ മുയലിനെ വേട്ടയാടാൻ പോയ അച്ഛനും രണ്ട് മക്കളും വൈദ്യുതാഘാതമേറ്റ് മരിച്ചു
ചെന്നൈ: വേട്ടയ്ക്കിടെ തമിഴ്നാട്ടിൽ അച്ഛനും രണ്ട് മക്കളും വൈദ്യുതാഘാതമേറ്റ് മരിച്ചു. മുയലിനെ വേട്ടയാടാൻ പോകുന്നതിനിടെ പന്നിയെ തടയാൻ കെട്ടിയ വൈദ്യുതവേലിയിൽ തട്ടിയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസും വേട്ടയ്ക്ക് വനത്തിൽ കയറിയതിന് വനംവകുപ്പും കേസെടുത്തു.
തമിഴ്നാട് വിരുദുനഗറിലെ മാനാമധുരയിലാണ് നാടിനെ ഞെട്ടിച്ച അപകടമരണങ്ങൾ ഉണ്ടായത്. മുകവൂർ വില്ലേജ് സ്വദേശികളായ അയ്യനാർ, മക്കളായ അജിത്, സുഖന്ദ്രപാണ്ഡി എന്നിവരാണ് ഷോക്കേറ്റ് മരിച്ചത്. സൈനികനായ അജിത് അവധിക്ക് വന്നപ്പോൾ അച്ഛനും മക്കളും കൂടി മുയലിനെ പിടിക്കാൻ ഇറങ്ങിയതായിരുന്നു.
വനമേഖലയിലേക്ക് പ്രവേശിക്കുന്നതിനിടെ സ്വകാര്യവ്യക്തിയുടെ ഭൂമിയുടെ അതിരിൽ കെട്ടിയിരുന്ന വൈദ്യുതവേലിയിൽ തട്ടുകയായിരുന്നു ഇവര്‍. വൈദ്യുതാഘാതമേറ്റ മൂവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഏറെനേരം കഴിഞ്ഞിട്ടും ഇവരെ കാണാത്തതുകൊണ്ട് തിരക്കിയിറങ്ങിയ നാട്ടുകാരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam