പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

By Web TeamFirst Published Mar 10, 2019, 11:47 AM IST
Highlights

മാനിപുരം യു പി സ്‌കൂൾ വിദ്യാർത്ഥി മുഹമ്മദ് ഇഷാൻ (8) ആണ് കൂട്ടുകാരുമൊത്ത് മാനിപുരം പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്.

കോഴിക്കോട്: കൊടുവള്ളി പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. മാനിപുരം യു പി സ്‌കൂൾ വിദ്യാർത്ഥി മുഹമ്മദ് ഇഷാൻ (8) ആണ് കൂട്ടുകാരുമൊത്ത് മാനിപുരം പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്.

ശനിയാഴ്ച്ച ഉച്ചക്ക് ശേഷം 3 മണിയോട് കൂടിയാണ് സംഭവം. കൂട്ടുകാരൊത്ത് കുളിക്കുന്നത്തിനിടയിൽ ഇഷാന്‍ മുങ്ങിപോവുകയായിരുന്നു. ഒപ്പമുള്ള കൂട്ടുകാർ പറഞ്ഞതനുസരിച്ച് കുളിക്കാനെത്തിയ അന്യസംസ്ഥാന തൊഴിലാളികളാണ് കുട്ടിയെ പുറത്തെടുത്ത് മെഡിക്കൽ കോളേജിലെത്തിച്ചത്. എങ്കിലും  രക്ഷിക്കാനായില്ല. 

ഡിവിഷൻ കൗൺസിലർ സുബൈദയുടെ അനുജത്തി സെറീനയുടെ മകനാണ് ഇഷൻ. പിതാവ്  മുഹമ്മദ് എം സി, സഹോദരി ഇഷ മുഹമ്മദ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്.
 

click me!