എറണാകുളത്ത് വിദ്യാര്‍ത്ഥിനിയെ കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Feb 03, 2025, 11:39 AM ISTUpdated : Feb 03, 2025, 01:05 PM IST
എറണാകുളത്ത് വിദ്യാര്‍ത്ഥിനിയെ കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

എറണാകുളത്ത് വിദ്യാര്‍ത്ഥിനിയെ കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി.എറണാകുളം വേങ്ങൂര്‍ രാജഗിരി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ഹോസ്റ്റലിലാണ് സംഭവം.കോട്ടയം സ്വദേശിനി അനീറ്റയാണ് മരിച്ചത്

കൊച്ചി:എറണാകുളത്ത് വിദ്യാര്‍ത്ഥിനിയെ കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി.എറണാകുളം വേങ്ങൂര്‍ രാജഗിരി വിശ്വ ജ്യോതി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. കോട്ടയം പാറമ്പുഴ സ്വദേശിനി  അനീറ്റ ബിനോയിയാണ് (21) മരിച്ചത്. എറണാകുളം കുറുപ്പംപടി വേങ്ങൂർ രാജഗിരി വിശ്വ ജ്യോതി കോളേജിലെ മൂന്നാം വർഷ ബി ബി എ വിദ്യാർഥിനിയാണ്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. 

മാതാപിതാക്കളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ആത്മഹത്യാക്കുറിപ്പാണ് കണ്ടെത്തിയത്. മാതാപിതാക്കളോട് മാപ്പു പറയുന്നുവെന്ന തരത്തിലുള്ള വിവരമാണ് ആത്മഹത്യാക്കുറിപ്പിലുള്ളതെന്നാണ് വിവരം. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പ് ഉള്‍പ്പെടെ പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. കോട്ടയത്തുള്ള ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്.

കോളേജിലെ ലേഡീസ് ഹോസ്റ്റൽ മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് മൃതദേഹം കണ്ടത്. കോളേജ് ഗേറ്റിന് പുറത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു. ക്യാമ്പസിനകത്തേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ബ്രൂവറിക്കായി മന്ത്രിയുണ്ടാക്കിയ ചീട്ടുകൊട്ടാരം തകർന്നുവെന്ന് സതീശൻ; അഴിമതിയാരോപണം ശക്തമാക്കി പ്രതിപക്ഷം

 

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം