പുഴയിൽ ചാടിയ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

By Web TeamFirst Published Jul 22, 2019, 5:15 PM IST
Highlights

ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പാലത്തിന് താഴെ നിന്ന് മൃതദേഹം കണ്ടെത്തിയത്

മലപ്പുറം: തിരൂരിൽ പുഴയിൽ ചാടിയ  വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. താനാളൂർ വെള്ളിയത്ത് സ്വദേശി ലബീബാണ് (17) മരിച്ചത്. 

ഇന്നലെ രാത്രി 7 മണിയോടെ തിരൂർ ചെമ്പ്ര കുണ്ടനാത്ത് കടവ് പാലത്തിന് മുകളിൽ നിന്നും ലബീബ് പുഴയിലേക്ക് ചാടുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പാലത്തിന് താഴെ നിന്ന് മൃതദേഹം കണ്ടെത്തിയത്.

click me!