ലോ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി, കെഎസ്‍യു പ്രവര്‍ത്തകര്‍ ആശുപത്രിയിൽ, സ്ഥലത്ത് പൊലീസ്

Published : Feb 19, 2024, 05:02 PM IST
ലോ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി, കെഎസ്‍യു പ്രവര്‍ത്തകര്‍ ആശുപത്രിയിൽ, സ്ഥലത്ത് പൊലീസ്

Synopsis

സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജിൽ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി.  കെഎസ്‍യു പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഉച്ചക്കുശേഷം വിദ്യാര്‍ഥികള്‍ തമ്മില്‍ കോളജ് പരിസരത്ത് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. വിദ്യാര്‍ത്ഥികളില്‍ ചിലരെ നിലത്തിട്ട് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഘര്‍ഷത്തില്‍ പരിക്കേറ്റ രണ്ട് കെഎസ് യു പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. പരിക്കേറ്റ കെഎസ് യു വിദ്യാര്‍ഥികളും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ രാവിലെ വാക്കു തര്‍ക്കമുണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ഉച്ചയ്ക്കുശേഷം വീണ്ടും സംഘര്‍ഷമുണ്ടായത്.

'ടിപി വധത്തിൽ സിപിഎമ്മിന് പങ്കില്ല, കുഞ്ഞനന്തൻ ഉറുമ്പിനെ പോലും നോവിക്കാത്ത ലോലഹൃദയൻ'; പ്രതികരണവുമായി ജയരാജൻ

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്വകാര്യ ബസുകൾക്ക് പണി കൊടുത്ത് 'ഇടത് കൗൺസിലർമാർ'; പെരുമ്പാവൂർ നഗരത്തിലെ പ്രധാന പാത ഒഴിവാക്കി ഇടവഴി കയറിയ ബസുകളെ റിവേഴ്‌സ് എടുപ്പിച്ചു
കല്ല്യാണച്ചടങ്ങിന് തീ തുപ്പിയ കാർ, നിറം മാറ്റാൻ നോക്കിയിട്ടും വിടാതെ എംവിഡി; കാറിന്‍റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാൻ തീരുമാനം