തൃശ്ശൂർ ആറാട്ടുകടവിൽ വിദ്യാർത്ഥികളെ കടലിൽ കാണാതായി; അപകടം കടലിൽ വീണ പന്ത് എടുക്കുന്നതിനിടെ

By Web TeamFirst Published Oct 7, 2019, 5:15 PM IST
Highlights

3 മണിയോടെയാണ് 6 വിദ്യാർത്ഥികളും 4 മുതിർന്നവരും സൈക്കിളിൽ ആറാട്ടുകടവ് ബീച്ചിലെത്തിയത്. ഫുട്ബോൾ കളിക്കുന്നതിനിടെ കടലിലേക്ക് വീണ പന്ത് എടുക്കാൻ പോയ വിദ്യാർത്ഥികൾ തിരയിൽപ്പെടുകയായിരുന്നു

പെരിഞ്ഞനം:തൃശ്ശൂർ പെരിഞ്ഞനം ആറാട്ടുകടവിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് സ്കൂൾ വിദ്യാർത്ഥികളെ കാണാതായി. കാട്ടൂർ സ്വദേശികളായ ആൽസൺ , ഡെൽവിൻ  എന്നിവരെയാണ് കാണാതായത്. കയ്പമംഗലം പൊലീസും, അഴീക്കോട് തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും വിദ്യാർത്ഥികൾക്കായി തെരച്ചിൽ തുടരുകയാണ്.

3 മണിയോടെയാണ് 6 വിദ്യാർത്ഥികളും 4 മുതിർന്നവരും സൈക്കിളിൽ ആറാട്ടുകടവ് ബീച്ചിലെത്തിയത്. ഫുട്ബോൾ കളിക്കുന്നതിനിടെ കടലിലേക്ക് വീണ പന്ത് എടുക്കാൻ പോയ മൂന്ന് വിദ്യാർത്ഥികൾ തിരയിൽപ്പെടുകയായിരുന്നു. ഒരാളെ മറ്റുള്ളവർ ചേർന്ന് രക്ഷപ്പെടുത്തിയെങ്കിലും മറ്റ് രണ്ട് പേരെ രക്ഷിക്കാൻ മുതിർന്നവർക്കായില്ല. രക്ഷപ്പെട്ട കാട്ടൂർ സ്വദേശി ഡെൽവിനെ കൊടുങ്ങല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  
 

click me!